ചെങ്ങന്നൂരില്‍ വിവിപാറ്റ്: ഹരജി അപക്വമെന്ന്

കൊച്ചി: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിവിപാറ്റ് ഏര്‍പ്പെടുത്തണമെന്ന ഹരജി അപക്വമാണെന്നു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വിവിപാറ്റ് മെഷീനുകള്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി മണ്ഡലം കണ്‍വീനര്‍ രാജീവ് പള്ളത്ത് നല്‍കിയ ഹരജിയിലാണു കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പു തിയ്യതി പോലും പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഹരജി അപക്വമാണ്. വോട്ടര്‍മാരുടെ വിശ്വാസം പുന സ്ഥാപിക്കാന്‍ വിവിപാറ്റ് മെഷീനുകള്‍ സ്ഥാപിക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി കേസില്‍ 2013ല്‍ സുപ്രിംകോടതിയുടെ വിധിയുണ്ട്. എന്നാല്‍ ഏതൊക്കെ മേഖലകളില്‍ വിവിപാറ്റ് മെഷീന്‍ ഏര്‍പ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പു കമ്മീഷനാണെന്നും പ്രസ്താവനയില്‍ പറയുന്നു.
Next Story

RELATED STORIES

Share it