kozhikode local

ചാലിയാര്‍ റഗുലേറ്റര്‍ കംബ്രിഡ്ജിന്റെ ഷട്ടര്‍ തുറക്കരുത്: ഇരുവഞ്ഞി സംരക്ഷണ സമിതി

കോഴിക്കോട്: ചാലിയാര്‍ മലിനീകരണത്തിന്റെ പേര് പറഞ്ഞ് ചാലിയാര്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടര്‍ തുറന്ന് വിടരുതെന്ന് ഇരുവഞ്ഞി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ക്ക് സമിതി നിവേദനം നല്‍കി. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കടുത്ത വേനലില്‍ കുടിവെള്ള ക്ഷാമത്തില്‍ നിന്ന് രക്ഷിക്കുന്നത് ചാലിയാര്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജലനിധി അടക്കമുള്ള കിണറുകള്‍ വറ്റുന്നതിനും കടുത്ത കുടിവെള്ള ക്ഷാമത്തിനും ഷട്ടര്‍ തുറന്ന് വിട്ടാല്‍ കാരണമാകും.
ചാലിയാറിലേയും പോഷക നദികളിലേയും വെള്ളത്തി ല്‍ മാലിന്യമാണെന്ന പ്രചാരണം മണല്‍ മാഫിയകളുടെ ഗൂഡാലോചനയാണ്. ചാലിയാറില്‍ നിന്നും പോഷക നദികളില്‍ നന്നും പമ്പിങ് ഉടന്‍ ആരംഭിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ ഭീതി അകറ്റാനും ചാലിയാര്‍ സംരക്ഷണ ബോധവല്‍ക്കരണം നടത്താനും ഏപ്രില്‍ മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും സമിതി തീരുമാനിച്ചു.
ജലയാത്ര ഏപ്രില്‍ മൂന്നിന് മൂന്ന് മണിക്ക് കൂളിമാടില്‍ കാഞ്ചനമാല ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി പ്രവര്‍ത്തകരും ജനപ്രതിനിധികളും വിദ്യാര്‍ഥികളും ജലയാത്രയില്‍ പങ്കെടുക്കും. യോഗത്തില്‍ കണ്‍വീനര്‍ ഒ സി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി ടി മുഹമ്മദ്, കെ രാജന്‍, മോഹനന്‍ ചൂലൂര്‍, എം സി മുഹമ്മദ് സംസാരിച്ചു.
Next Story

RELATED STORIES

Share it