ചന്തേരയില്‍ ജമാഅത്തിന്റെ ഹോം ലൈബ്രറി
BY kasim kzm18 July 2018 5:32 AM GMT
kasim kzm18 July 2018 5:32 AM GMT
തൃക്കരിപ്പൂര്‍: ദൃശ്യമാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും അതിപ്രസരത്തില്‍ പുസ്തകവായനയുടെ കൂമ്പൊടിയുന്ന കാലഘട്ടത്തില്‍ വായന പ്രോല്‍സാഹിപ്പിക്കാന്‍ ഹോം ലൈബ്രറി സംവിധാനവുമായി ചന്തേര മഹല്ല് ജമാഅത്ത് കമ്മിറ്റി. കമ്മറ്റിയുടെ കീഴില്‍ മദ്റസ കേന്ദ്രീകരിച്ച് മഹല്ലിലെ നടക്കാവ് മുതല്‍ പിലിക്കോട് വരൈയുള്ള പരധിക്കുള്ളില് നടപ്പിലാക്കുന്ന നൂതനമായ പദ്ധതിയാണ് ഹോം ലൈബ്രറി.
മഹല്ലിന്റെ നാലു ഏരിയകളിലെ വീടുകള്‍ കേന്ദ്രീകരിച്ച് രക്ഷിതാക്കള്‍ക്കാവശ്യമായ പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വിശാലമായ വായനയ്ക്ക് അവസരം ഒരുക്കുകയാണ് മഹല്ല് ജമാഅത്ത്. ഹോം ലൈബ്രറിയുടെ ഉദ്ഘാടനം ചന്തേര ഹയാത്തുല്‍ ഇസ്ലാം മദ്റസയില്‍ നടന്നു. ചന്തേര മദ്റസയില്‍ നടന്ന സ്നേഹവീട് രക്ഷാകര്‍തൃ സംഗമം എസ്വൈഎസ് ജില്ലാ പ്രസിഡന്റ് ടി കെ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ശഫീഖ് ദാരിമി അധ്യക്ഷത വഹിച്ചു. എ ജി മുഹമ്മദ് കുഞ്ഞി ഹാജി, സാജിദ് മൗലവി, ടി കെ അബ്ദുല്‍ സലാം മൗലവി സംബന്ധിച്ചു.

Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTപോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMT