ഗൗരി ലങ്കേഷ് വധക്കേസില്‍ വീണ്ടും അറസ്റ്റ്

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ സ്വവസതിക്കു പുറത്ത് വെടിവച്ചു കൊന്ന കേസില്‍ പ്രത്യേകാന്വേഷണസംഘം 16ാമത്തെ അറസ്റ്റ് രേഖപ്പെടുത്തി. നരേന്ദ്ര ധബോല്‍ക്കര്‍ വധവുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ അറസ്റ്റ് ചെയ്ത 29കാരനായ വസുദേവ് സൂര്യവംശിയുടെ അറസ്റ്റാണ് എസ്‌ഐടി രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ബംഗളൂരു മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു.
ഗൗരി ലങ്കേഷിനെ വധിച്ച സംഘത്തിന് ബൈക്ക് മോഷ്ടിച്ച് നല്‍കിയത് സൂര്യവംശിയാണ്. മെക്കാനിക് എന്ന് അറിയപ്പെടുന്ന ഇയാള്‍ ഗോവ-മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ സംഘടനയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. 2011ഓടെ ആ സംഘടന വിട്ട് ഹിന്ദുത്വവിരുദ്ധരായ വ്യക്തികളെ വകവരുത്താന്‍ രൂപീകരിച്ച സംഘത്തില്‍ അംഗമാവുകയായിരുന്നു.
Next Story

RELATED STORIES

Share it