malappuram local

ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി ജനകീയ സമരസമിതിയുടെ പ്രതിരോധസംഗമം 16ന്

മലപ്പുറം: ജനവാസ മേഖലയിലൂടെ ഗെയില്‍ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഗെയില്‍ വിരുദ്ധ ജനകീയ സമര സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി 16ന് രാവിലെ 10ന് കോഡൂര്‍ വലിയാട്ടില്‍ പ്രതിരോധ സംഗമം തീര്‍ക്കും. പി കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യും.
എം ഐ ഷാനവാസ് എംപി, എംഎല്‍എമാരായ പി ഉബൈദുല്ല, അഡ്വ. കെ എന്‍ എ ഖാദര്‍, ടി വി ഇബ്രാഹീം, ആബിദ് ഹുസയ്ന്‍ തങ്ങള്‍, എ പി അനില്‍കുമാര്‍ തുടങ്ങി വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സംസ്ഥാന,ജില്ലാ നേതാക്കള്‍ പങ്കെടുക്കും.  ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 24ന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ചും നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 2012 മുതല്‍ 2015 വരെ കംപ്‌ട്രോളര്‍ ഓഡിറ്റര്‍ ജനറല്‍ തയ്യാറാക്കിയ ഗെയിലുള്‍പ്പെടയുള്ള കമ്പനികളുടെ പെര്‍ഫോമന്‍സ് ഓഡിറ്റ് റിപോര്‍ട്ട് ഗെയില്‍ വിരുദ്ധ ജനകീയ സമര സമിതിയുടെ ആശങ്കള്‍ പൂര്‍ണമായും ശരിവയ്ക്കുന്നതാണ്.
ഗെയിലിന്റെ പ്രവര്‍ത്തന പോരായ്മ ചൂണ്ടികാണിക്കുന്നതാണ് സിഎജി റിപോര്‍ട്ട്. പൊതുവെ ജനവാസം കുറഞ്ഞ കര്‍ണാടക, മഹാരാഷ്ട്ര, ഉത്തരപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ ഗെയില്‍ പദ്ധതി ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും സുരക്ഷാ മാനദ്ണ്ഡം പാലിക്കുന്നതില്‍ ഗെയിലിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഗുണനിലവാരം കുറഞ്ഞ പൈപ്പുകളാണ് ഗെയില്‍ ഉപയോഗിക്കുന്നതെന്നും 20 വര്‍ഷം വരെ ഗ്യാരണ്ടി പറയുന്ന ൈപപ്പുകള്‍ അഞ്ചു വര്‍ഷം കൊണ്ട് തുരുമ്പെടുത്തതായും സിഎജി റിപോര്‍ട്ടിലുണ്ട്. സ്വകാര്യ കമ്പനികളെ ചുമുതലയേല്‍പ്പിച്ച് ഗെയില്‍ ഉത്തരവാദിത്തത്തില്‍ നിന്നു പിന്‍മാറുന്നതായും റിപോര്‍ട്ട് ചെയിതിട്ടുണ്ട്. കേരളത്തില്‍ ഗെയില്‍ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കേരള ഹൈക്കോടതി അഭിഭാഷക കമ്മീഷന്‍ ഗെയിലിന്റെ സുരക്ഷ വീഴ്ചകള്‍ ചൂണ്ടികാണിക്കുകയും ജനവാസ മേഖല ഒഴിവാക്കി കടല്‍ വഴി പൈപ്പ്‌ലൈന്‍ പൊവുന്നതാണു നല്ലതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സമര സമിതി പദ്ധതിക്കെതിരല്ലെന്നും ജനവാസ മേഖലയെ ഒഴിവാക്കി പദ്ധതി നടപ്പാക്കാവൂ എന്നാണ് ആവശ്യപ്പെടുന്നതെന്നും സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.  ഗെയില്‍ വിരുദ്ധ ജനകീയ സമരസമിതി ജില്ലാ ചെയര്‍മാന്‍ പി എ സലാം, കണ്‍വീനര്‍ പി കെ ബാവ, ഖജാഞ്ചി എം കെ മുഹ്‌സിന്‍, അലവിക്കുട്ടി കാവനൂര്‍, മുഹമ്മദലി പൊന്‍മള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it