thrissur local

ഗാന്ധി പ്രതിമകള്‍ തകര്‍ത്ത നിലയില്‍

മാള: ഐരാണിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളങ്കണത്തില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയടക്കം സാമൂഹ്യ വിരുദ്ധരാല്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കുണ്ടൂര്‍ ആലമറ്റത്ത് സ്ഥാപിച്ചിട്ടുള്ള മുന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയുടേയും ഇന്ദിരാ ഗാന്ധിയുടേയും സ്തൂപങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.
ഐരാണിക്കുളം സ്‌കൂളിലെ ഗാന്ധി പ്രതിമ ഒരാഴ്ചയോളം മുന്‍പാണ് തകര്‍ക്കപ്പെട്ടത്. 1967 ല്‍ സ്ഥാപിച്ച പ്രതിമയുടെ തലയാണ് തകര്‍ത്തിരിക്കുന്നത്. തകര്‍ന്ന ഭാഗങ്ങള്‍ താഴെ ചിതറി കിടക്കുകയാണ്.
എങ്ങിനെയാണ് പ്രതിമയുടെ തല തകര്‍ന്നതെന്ന് അറിയില്ലെന്നാണ് സ്‌കൂളധികൃതര്‍ പറയുന്നത്. തലയില്ലാത്ത പ്രതിമ ചാക്കുപയോഗിച്ച് പൊതിഞ്ഞിരിക്കയാണ്.
ആലമറ്റത്ത് സ്തൂപങ്ങള്‍ സ്ഥാപിച്ചിട്ടുള്ള കണ്ണാടിക്കൂട് തകര്‍ത്ത നിലയിലാണ്. സ്തൂപങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. കുഴൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സണ്ണി കൂട്ടാല അദ്ധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍ എസ് വിജയന്‍, ഗ്രാമപഞ്ചായത്തംഗം മുഹമ്മദ് ഫൗസി, എ സി ജോയ്, ഇ കേശവന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it