ernakulam local

ഗവ.മെഡിക്കല്‍ കോളജില്‍ കുടിവെള്ളം മുടങ്ങി; രോഗികളും വിദ്യാര്‍ഥികളും ദുരിതത്തിലായി



കളമശ്ശേരി: എറണാകുളം ഗവ.മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ നിന്നും വെള്ളമെത്തിക്കുന്ന കുടിവെള്ള പൈപ്പ് പൊട്ടിയതിനെതുടര്‍ന്ന് വെള്ളം മുടങ്ങിയത് രോഗികളേയും വിദ്യാര്‍ഥികളേയും ഒരുപോലെ ദുരിതത്തിലാക്കി. ‘വെള്ളം ലഭിക്കാത്തതിനെതുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ അവധി നല്‍കി. ചൊവ്വാഴ്ച്ച രാവിലെയാണ് മെഡിക്കല്‍ കോളജിലെ പ്രധാന കുടിവെള്ള ടാങ്കില്‍ നിന്നും വെള്ളമെത്തിക്കുന്ന പൈപ്പ് പൊട്ടിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ എന്‍ജിനീയറിങ് വിഭാഗം പൈപ്പില്‍ അറ്റകുറ്റപണികള്‍ നടത്തിയെങ്കിലും വീണ്ടും പൈപ്പ് പൊട്ടുകയായിരുന്നു. തുടര്‍ന്ന് രാത്രിയില്‍ ഫയര്‍ഫോഴ്‌സ് എത്തി കുടിവെള്ള ടാങ്കുകളില്‍ വെള്ളം നിറച്ചെങ്കിലും രാവിലെയോടെ ഈ വെള്ളം തീരുകയായിരുന്നു. പൈപ്പിലെ അറ്റകുറ്റപ്പണികള്‍ മെഡിക്കല്‍ കോളജ് എന്‍ജിനീയറിങ് വിഭാഗത്തിന് ശരിയാക്കാന്‍ കഴിയാതെ വന്നതോടെ ഇന്നലെ കൂടുതല്‍ ജീവനക്കാരെത്തി പൊട്ടിയ പൈപ്പ് മാറ്റി ഇന്നലെ വൈകിട്ടോടെയാണ് പമ്പിങ് പുനരാരംഭിച്ചത്. മെഡിക്കല്‍ കോളജില്‍ കുടിവെള്ളം മുടങ്ങിയതിനെതുടര്‍ന്ന് ഭക്ഷണം പാകം ചെയ്യാന്‍ വെള്ളം ലഭിക്കാത്തതിനെതുടര്‍ന്ന് മെഡിക്കല്‍ കോളജിലെ കുടുംബശ്രീ കാന്റീന്‍ ഉള്‍പ്പെടെ അടച്ചിട്ടതിനാല്‍ ഭക്ഷണം ലഭിക്കാതിരുന്നത് രോഗികള്‍ക്കും കൂട്ടിരുപ്പുകാരേയും ഏറെ ദുരിതത്തിലാക്കി. രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും വെള്ളം ലഭിക്കാതെ ഏറെ ബുദ്ധിമുട്ടിലായി. സമീപപ്രദേശങ്ങളിലും മറ്റും സ്ഥലങ്ങളില്‍ നിന്നും വെള്ളം എത്തിച്ചാണ് രോഗികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിച്ചത്.
Next Story

RELATED STORIES

Share it