Idukki local

ഗവണ്‍മെന്റ് നഴ്‌സിങ് സ്‌കൂളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കണം: നഴ്‌സസ് അസോ.



തൊടുപുഴ: നഴ്‌സുമാരുടെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കണമെന്നും ഗവണ്‍മെന്റ് നഴ്‌സിങ് സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കണമെന്നും കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മതിയായ സ്റ്റാഫുകളെ നിയമിച്ചും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയുമാകണം പുതിയ യൂനിറ്റുകള്‍ ആരംഭിക്കേണ്ടത്.നഴ്‌സസ് യൂനിഫോമും യൂനിഫോം അലവന്‍സും പരിഷ്‌കരിക്കുക,ഇതര ജോലികളില്‍ നിന്നും നഴ്‌സുമാരെ ഒഴിവാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ കെ നിമ്മി അധ്യക്ഷയായി. ജില്ലാ ട്രഷറര്‍ പി കെ ഷീമോള്‍ രക്തസാക്ഷിപ്രമേയവും തൊടുപുഴ ഏരിയാ കമ്മിറ്റിയംഗം അബിമോള്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. കെജിഎന്‍എ സംസ്ഥാന ട്രഷറര്‍ സി ജി രാധാകൃഷ്ണന്‍, എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എസ് സുനില്‍കുമാര്‍, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് വി പി പുരുഷോത്തമന്‍, കെജിഒഎ ജില്ലാ സെക്രട്ടറി ഡോ. വി ബി വിനയന്‍, കെഎംസിഎസ്‌യു കോട്ടയം-ഇടുക്കി ജില്ലാ പ്രസിഡന്റ് സി ബി ഹരികൃഷ്ണന്‍, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ടി ആര്‍ സോമന്‍, കെജിഎന്‍എ സംസ്ഥാന സെക്രട്ടറിയറ്റംഗം എം ആര്‍ രജിനി, കെജിഎസ്എന്‍എ ജില്ലാ പ്രസിഡന്റ് പി ബി ശാലിനി,ജോയിന്റ് സെക്രട്ടറി കെ എച്ച് ഷൈല സംസാരിച്ചു. യാത്രയയപ്പു സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി ഉദ്ഘാടനം ചെയ്തു. കെജിഎന്‍എ ജില്ലാ വൈസ് പ്രസിഡന്റ് സി കെ സീമ അധ്യക്ഷയായി. സംസ്ഥാന ട്രഷറര്‍ സി ജി രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഷീല, കെജിഎസ്എന്‍എ ജില്ലാ സെക്രട്ടറി ബോണി ബിസു,വി കെ സുമ ,ബിനുമോള്‍ ഗോപി സംസാരിച്ചു. പ്രതിനിധി സമ്മേളനം കെജിഎന്‍എ ജനറല്‍ സെക്രട്ടറി ഒ എസ് മോളി ഉദ്ഘാടനം ചെയ്തു. കെ കെ നിമ്മി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി പി കെ ഉഷാകുമാരി റിപ്പോര്‍ട്ടും ട്രഷറര്‍ പി കെ ഷീമോള്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. കെജിഎന്‍എ സംസ്ഥാന സെക്രട്ടറി എന്‍ ബി സുധീഷ്‌കുമാര്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം ജി ലളിത,ക്രിസ്റ്റി സാമുവല്‍, ജറുസല സംസാരിച്ചു. പുതിയ ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി കെ കെ നിമ്മിയെയും സെക്രട്ടറിയായി പി കെ ഉഷാകുമാരിയെയും തരഞ്ഞെടുത്തു. പി കെ ഷീമോളാണ് ഖജാഞ്ചി. മറ്റു ഭാരവാഹികള്‍: സുമമോള്‍, സി കെ സീമ (വൈസ് പ്രസിഡന്റുമാര്‍), സുധീഷ്, കെ എച്ച് ഷൈല(ജോ. സെക്രട്ടറിമാര്‍), ഷീജ, ഷീലാകുമാരി (ഓഡിറ്റര്‍മാര്‍).
Next Story

RELATED STORIES

Share it