ഗര്‍ഭിണിയെ ആക്രമിച്ച കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍
BY Jesla JSL15 Feb 2018 6:28 AM GMT
X
Jesla JSL15 Feb 2018 6:28 AM GMT
കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ 6 പേര് കൂടി അറസ്റ്റിലായി. ഇതോടെ കേസിലുള്‍പ്പെട്ട 7 പ്രതികളും പോലിസ് പിടിയിലായി.
തേനംകുഴിയില്‍ സിബി ചാക്കോയുടെ ഭാര്യ ജോസ്നിയെ ആക്രമിച്ച കേസിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി തമ്പി തെറ്റാലില്‍ അറസ്റ്റിലായിരിക്കുന്നത്. സരസമ്മ,ജോയി,ബിനോയ്,സെയ്തലവി,രഞ്ജിത് എന്നിവരാണ് ഇന്ന് അറസ്റ്റലായ മറ്റുള്ളവര്‍. കഴിഞ്ഞ മാസം 28നായിരുന്നു സംഭവം. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്
അക്രമത്തിനിടയ്ക്ക് ജോസ്നിയുടെ നാഭിക്ക് ചവിട്ടേറ്റാണ് നാലരമാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചത്. വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടില്‍ക്കയറിയായിരുന്നു അക്രമം. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പ്രതികളെ പിടികൂടണമെന്നുമാവശ്യപ്പെട്ട് സിബിയും കുടുംബവും പോലിസ് സ്റ്റേഷനു മുന്നില്‍ കഴിഞ്ഞ ദിവസം നിരാഹാരമിരുന്നിരുന്നു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT