ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ പ്ലയര്‍ ഓഫ് ദി ഇയര്‍
BY vishnu vis20 March 2018 5:57 PM GMT
X
vishnu vis20 March 2018 5:57 PM GMT
ലിസ്ബന്‍: 2017 വര്‍ഷത്തെ പോര്‍ച്ചുഗല്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍ണാഡോ സില്‍വയെയും സ്‌പോര്‍ട്ടിങ് ഗോള്‍ കീപ്പര്‍ റുയി പാട്രിക്കോയെയും മറികടന്നാണ് താരം അവാര്‍ഡ് സ്വന്തമാക്കിയത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് താരത്തെ ഈ നേട്ടം തേടിയെത്തുന്നത്. മൊത്തം വോട്ടിന്റെ 65% വോട്ടുകള്‍ അക്കൗണ്ടിലാക്കിയാണ് താരം അവാര്‍ഡ് സ്വന്തമാക്കിയത്. പാട്രിക്കോ 18% വോട്ട് നേടിയപ്പോള്‍ ബെര്‍ണാഡോ സില്‍വക്ക് 17% വോട്ട് ലഭിച്ചു. 2017ല്‍ ബാലന്‍ ഡി ഓര്‍, ഫിഫ ദി ബെസ്‌റ് എന്നി വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കിയ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന് സീസണിലെ ലാ ലീഗയും ചാമ്പ്യന്‍സ് ലീഗും ക്ലബ് വേള്‍ഡ് കപ്പും നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. 46 മല്‍സരങ്ങളില്‍ നിന്ന് 42 ഗോളുകളും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2017 സീസണില്‍ സ്വന്തമാക്കിയിരുന്നു. ഇന്നലെ സ്പാനിഷ് ലാലിഗയില്‍ ജെറോണയ്‌ക്കെതിരേ നാല് ഗോളുമായി റോണോ റയലിന്റെ അടിത്തറപാകിയിരുന്നു. ലാലിഗയില്‍ 50 ഗോളുകള്‍ തികച്ച റൊണാള്‍ഡോ സീസണില്‍ 22 ഗോളുമായി ടോപ്‌സ്‌കോറര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. മികച്ച കോച്ചിനുള്ള പുരസ്‌കാരം മൊണാകോ പരിശീലകന്‍ ലിയനാര്‍ഡോ ജര്‍ഡിം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ജര്‍ഡിമിനു കീഴില്‍ മൊണാകോ പിഎസ്ജിയെ പിന്നിലാക്കി ലീഗ് 1 ചാമ്പ്യന്മാരായിരുന്നു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT