കോളജ് വികസനം തടഞ്ഞ് സിപിഎം പക; എംഇഎസ് കോടതിയെ സമീപിക്കും

പി  വി  മുഹമ്മദ്  ഇഖ്ബാല്‍തേഞ്ഞിപ്പലം: മമ്പാട് എംഇഎസ് കോളജില്‍ നാല് പഠനവകുപ്പുകള്‍ക്ക് ഇനിയും അംഗീകാരം നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ എംഇഎസ് ഒരുങ്ങുന്നു.  പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി മുന്‍ സിന്‍ഡിക്കേറ്റ് ഗവേഷണപദവിക്ക് ശുപാര്‍ശ ചെയ്ത നാല് വകുപ്പുകളില്‍ ഇപ്പോഴുള്ള കാലിക്കറ്റ് വാഴ്‌സിറ്റി ഇടതുപക്ഷ സിന്‍ഡിക്കേറ്റ് ഗവേഷണപദവി നിഷേധിച്ചിരുന്നു. എംഇഎസ് കോളജുകളില്‍ എസ്എഫ്‌ഐ നടത്തുന്ന സമരങ്ങള്‍ക്കെതിരേ മാനേജ്്‌മെന്റ് കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ഇതിനു പ്രതികാരമായി ഇടത് സിന്‍ഡിക്കേറ്റിനെ ഉപയോഗിച്ച് എംഇഎസ് കോളജുകളുടെ വളര്‍ച്ച തടയുന്ന സിപിഎമ്മിന്റെ നിലപാട് തേജസ് വാര്‍ത്ത നല്‍കിയിരുന്നു. എംഇഎസിനെതിേരയുളള സിപിഎം നീക്കം സംബന്ധിച്ച തേജസ് വാര്‍ത്ത ഏറെ ചര്‍ച്ചാ വിഷയമായി. വിവിധ കോളജുകളിലെ അധ്യാപകരുള്‍ക്കൊള്ളുന്ന ഡിപാര്‍ട്ട്‌മെന്റ് കൗണ്‍സിലും അധ്യാപക സംഘടനകളും നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച തേജസിനെ അഭിനന്ദിച്ചു. പൊന്നാനി എംഇഎസ് കോളജിലെ എസ്എഫ്‌ഐ സമരം ഹൈക്കോടതി ഇടപെട്ടായിരുന്നു അവസാനിപ്പിച്ചത്. സമരത്തിന്റെ ഭാഗമായി കോളജിന് നാശനഷ്ടമുണ്ടാക്കിയ കേസില്‍ പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പുറത്താക്കിയിരുന്നു. അവരെ തിരിച്ചെടുക്കാന്‍ വിദ്യാഭ്യാസമന്ത്രി നേരിട്ട് ഇടപെട്ടിട്ടും എംഇഎസ് മാനേജ്‌മെന്റ് വഴങ്ങിയില്ല. മണ്ണാര്‍ക്കാട് എംഇഎസ് കോളജില്‍ എസ്എഫ്‌ഐ വീണ്ടും സമരം തുടങ്ങുമെന്ന് മുന്നറിയിപ്പുണ്ട്. മണ്ണാര്‍ക്കാട് സമരത്തെ തുടര്‍ന്ന് കേസില്‍ പ്രതിയായ എസ്എഫ്‌ഐക്കാരന്റെ ഡിസ്മിസല്‍, സെമസ്റ്റര്‍ ഔട്ടാക്കി മാനേജ്‌മെന്റ് ശിക്ഷ ചുരുക്കിയെങ്കിലും അംഗീകരിക്കാന്‍ എസ്എഫ്‌ഐ തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മമ്പാട് കോളജിലെ നാല് പഠന വകുപ്പുകളില്‍ ഗവേഷണപദവി നല്‍കാതിരുന്നത്. അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തിലും മമ്പാട് കോളജില്‍ ഗവേഷണ പദവി നല്‍കില്ലെന്ന് സിപിഎം സിന്‍ഡിക്കേറ്റംഗം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ പ്രതികാരനടപടി കാരണം  നാല് വകുപ്പുകളിലായി 40 പേര്‍ക്ക് ഗവേഷണ അവസരമാണ് ഇല്ലാതാവുന്നത്. വകുപ്പ് തലവന്‍മാര്‍ ഇടതു സംഘടന എകെപിസിടിഎ അംഗങ്ങളാണ്. പ്രശ്‌നം തീര്‍ത്തില്ലെങ്കില്‍ ബദല്‍ മാര്‍ഗം ആലോചിക്കരുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it