കോളജ് രാഷ്ട്രീയം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
BY kasim kzm10 July 2018 4:11 AM GMT
kasim kzm10 July 2018 4:11 AM GMT
കൊച്ചി: കോളജുകളിലും സ്കൂളുകളിലും രാഷ്ട്രീയപ്രവര്‍ത്തനം പാടില്ലെന്ന ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും ഡിജിപിക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി എല്‍ എസ് അജോയ് ഹൈക്കോടതിയില്‍ ഹരജി നല്കി.
കാംപസുകളിലെ രാഷ്ട്രീയം നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ഹൈക്കോടതി പലതവണ പറഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നും മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകം ഇതിനു തെളിവാണെന്നും ഹരജിക്കാരന് ആരോപിക്കുന്നു. രണ്ട് വിദ്യാര്‍ഥി യൂനിയനുകള്‍ തമ്മിലുള്ള വഴക്കാണ് അഭിമന്യുവിന്റെ കൊലപാതകത്തിന് കാരണം. കാംപസ് രാഷ്ട്രീയം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഇത്തരം അനിഷ്ടസംഭവങ്ങള്‍ മറ്റ് കാംപസുകളിലും തുടരുമെന്നും ഹരജിയില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ നടപടിയെടുത്തിരുന്നെങ്കില്‍ അഭിമന്യു കൊല്ലപ്പെടില്ലായിരുന്നു.
സ്കൂളുകളിലും കോളജുകളിലും രാഷ്ട്രീയപ്രവര്‍ത്തനം തടയണം, രാഷ്ട്രീയപ്പാര്‍ട്ടികളുടെ കാംപസിലെ യോഗങ്ങള്‍ തടയണം, ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെ വിലക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും ഹരജിക്കാരന് ഉന്നയിച്ചിട്ടുണ്ട്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT