കോറാളി കരിങ്കല്‍ ക്വാറി നാടിന് ഭീഷണിയാവുന്നു
BY fousiya sidheek18 Jun 2017 6:43 AM GMT
fousiya sidheek18 Jun 2017 6:43 AM GMT
ചെറുപുഴ: തിരുമേനി കോറാളി ക്വാറിയിലെ കരിങ്കല്‍ ഖനനം നാടിനു ഭീഷണിയാവുന്നു. മലമുളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്ന് രാവും പകലുമെന്ന ഭേദമില്ലാതെ ഒരു നിയന്ത്രണവുമില്ലാതെ വന്‍ തോതിലാണ് കരിങ്കല്‍ ഖനനം നടക്കുന്നത്. സമീപത്തെ തോട് മണ്ണിട്ട്് നികത്തിയാണ് പാറ ഖനനം. അനിയന്ത്രിതമായ കരിങ്കല്‍ ഖനനം അഞ്ചുവര്‍ഷം മുമ്പ് ഇവിടെ വന്‍ ഉരുള്‍പൊട്ടലിന് കാരണമാക്കിയിരുന്നു. ഒരു വീടും ഏക്കര്‍ കണക്കിന് കൃഷിയും നശിച്ചിരുന്നു. മല മുകളില്‍ സ്ഫോടനം മൂലമുണ്ടാവുന്ന നടുക്കത്തില്‍ കല്ല് ഉരുളുമെന്ന ഭീഷണിയുമുണ്ട്. രണ്ടു വര്‍ഷം മുമ്പ് താബോറില്‍ കല്ലുരുണ്ട് വീണ്് നിരവധി കൃഷി നശിച്ചിരുന്നു. തിരുമേനി വില്ലേജില്‍ ഭൂമിക്ക് അടിയില്‍ നിര്‍മാണ പ്രവൃത്തി നടത്താന്‍ പാടില്ലെന്ന നിയമമുള്ളപ്പോഴാണ് എല്ലാം കാറ്റില്‍ പറത്തി വന്‍ കരിങ്കല്‍ ഖനനം നടക്കുന്നത്. അതീവ പരിസ്ഥിതി ലോല പ്രദേശമായ മലമുകളിലെ കരിങ്കല്‍ ഖനനം നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT