കോണ്‍ഗ്രസ്സിനെ കൈവിട്ട് എസ്പിയും

ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ മഹാസഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് മായാവതിയുടെ ബിഎസ്പി രംഗത്തെത്തിയതിനു പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയും സഖ്യസാധ്യത തകര്‍ന്നതായി വ്യക്തമാക്കി. കോണ്‍ഗ്രസ്സുമായി സഖ്യത്തിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കി.
സഖ്യത്തിനായി ശ്രമിച്ച ഞങ്ങളെ ഏറെ നാള്‍ കാത്തിരുത്തുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്തത്. ഇനി ബിഎസ്പിയുമായി ചര്‍ച്ചകള്‍ക്ക് ശ്രമിക്കുകയാണെന്നും അഖിലേഷ് പറഞ്ഞു. രാഷ്ട്രീയത്തില്‍ ഒരു പാര്‍ട്ടിയും ഇത്ര നാള്‍ കാത്തിരിക്കില്ല. ഞങ്ങള്‍ ആള്‍ബലമില്ലാത്ത പാര്‍ട്ടിയല്ല. മധ്യപ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിക്കു ശക്തി കുറവായിരിക്കാം. എങ്കിലും നാലാം സ്ഥാനത്ത് തങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it