കോട്ടയം മുന്‍ എസ്പി ഷാനുവിന്റെ അമ്മയുടെ ഉറ്റബന്ധുവെന്ന് എഎസ്‌ഐ
BY kasim kzm2 Jun 2018 3:04 AM GMT
kasim kzm2 Jun 2018 3:04 AM GMT
കോട്ടയം: കെവിന്‍ കൊലപാതകക്കേസില്‍ കോട്ടയം മുന്‍ എസ്പി വി എം മുഹമ്മദ് റഫീഖിനെതിരേ ഗുരുതര ആരോപണവുമായി അറസ്റ്റിലായ ഗാന്ധിനഗര്‍ എഎസ്‌ഐ ബിജു രംഗത്ത്. കേസിലെ പ്രതിയായ ഷാനു ചാക്കോയുടെ അമ്മ രഹ്‌നയുടെ ഉറ്റബന്ധുവാണ് കോട്ടയം മുന്‍ എസ്പിയെന്നാണ് എഎസ്‌ഐയുടെ വെളിപ്പെടുത്തല്‍.
ഏറ്റുമാനൂര്‍ കോടതിയില്‍ എഎസ്‌ഐയുടെ അഭിഭാഷകനാണ് മുന്‍ എസ്പിയെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണമുന്നയിച്ചത്. കെവിനെ കാണാതായ സംഭവത്തില്‍ മുഹമ്മദ് റഫീഖ് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കെവിന്‍ മരിച്ച സമയത്ത് കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റഫീഖ് നീനുവിന്റെ അമ്മയുടെ ബന്ധുവാണ്. നീനുവിന്റെ സഹോദരനാണ് കേസിലെ മുഖ്യപ്രതി ഷാനു ചാക്കോ. അതുകൊണ്ടുതന്നെ എസ്പിക്ക് കേസില്‍ നേരിട്ടു ബന്ധമുണ്ടായിരിക്കാമെന്നും അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു. കെവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ചെന്ന പേരിലാണ് എഎസ്‌ഐ ബിജുവിനെ പോലിസ് അറസ്റ്റ് ചെയ്തത്. പോലിസ് ഡ്രൈവര്‍ അജയകുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരേ ഭീഷണിപ്പെടുത്തി കൈക്കൂലിവാങ്ങിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. എന്നാല്‍, കേസില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി തങ്ങളെ കുടുക്കുകയായിരുന്നുവെന്നാണ് ബിജുവിന്റെ പരാതി. കേസ് കൂടുതല്‍ വാദം കേട്ടശേഷം വിധിപറയുന്നതിനായി ശനിയാഴ്ചത്തേക്ക് മാറ്റി.
അതേസമയം, എഎസ്‌ഐ ബിജുവിനെയും പോലിസ് ഡ്രൈവര്‍ അജയകുമാറിനെയും വധക്കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. വധക്കേസില്‍ പ്രതിചേര്‍ത്താല്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. തട്ടിക്കൊണ്ടുപോവാന്‍ വന്നവര്‍ക്ക് ഒരു സഹായവും ചെയ്തുകൊടുത്തില്ലെന്നാണ് അജയകുമാറിന്റെയും ബിജുവിന്റെയും മൊഴി. അതിനിടെ, എഎസ്‌ഐയുടെ ആരോപണം നിഷേധിച്ച് മുന്‍ എസ്പി രംഗത്തെത്തി.
കെവിന്‍ കൊലക്കേസിലെ പ്രതി ഷാനുവും കുടുംബവും തന്റെ ബന്ധുക്കളല്ല. കൊല്ലം ജില്ലയില്‍ത്തന്നെ തനിക്കോ തന്റെ ഭാര്യക്കോ ബന്ധുക്കളില്ല. കോടതിയില്‍ കേസ് ജയിക്കാന്‍ അഭിഭാഷകര്‍ അങ്ങനെയൊക്കെ പറയുന്നതാണ്. അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. വ്യക്തിപരമായി ആരോപണമുന്നയിക്കുന്നത് ദുഃഖകരമാണ്.
വ്യാജ ആരോപണം ഉന്നയിച്ച അഭിഭാഷകനും കക്ഷികള്‍ക്കുമെതിരേ സിവില്‍, ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT