kozhikode local

കോട്ടക്കടവില്‍ വിദേശമദ്യ വില്‍പനശാല തുറന്നു : കടലുണ്ടിയില്‍ ഇന്ന് ഹര്‍ത്താല്‍



കടലുണ്ടി: മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകരുടെ പ്രതിഷേധം വകവയ്ക്കാതെ കോട്ടക്കടവില്‍ ബിവറേജസ് കോര്‍പറേഷന്റെ വിദേശ മദ്യവില്‍പനശാല തുറന്നു. ഇതില്‍ പ്രതിഷേധിച്ചും ജനപ്രതിനിധികളെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചും ഇന്ന് രാവിലെ ആറ് മുത ല്‍ വൈകീട്ട് ആറ് വരെ കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് കോട്ടക്കടവ് ബിവറേജ് ഔട്ട്‌ലറ്റ് ജനകീയ മദ്യവിരുദ്ധ മുന്നണി അറിയിച്ചു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാലും വാഹനങ്ങള്‍ റോഡിലിറക്കാതെ ഹര്‍ത്താലിനെ അനുകൂലിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോലിസ് സംരക്ഷണത്തില്‍ പുതിയതായി വില്‍പ്പനശാല തുറന്നത്. മദ്യ വില്‍പ്പന ശാലയിലേക്ക് മദ്യവുമായി വന്ന വാഹനം കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് അതിര്‍ത്തിയായ കല്ലമ്പാറ വച്ച് തടഞ്ഞ ആറു പേരെ ഫറോക്ക് പോലി സ് അറസ്റ്റ് ചെയ്തു. കടലുണ്ടി പഞ്ചായത്ത് അംഗങ്ങളായ അഡ്വ.മുഹമ്മദ് ഷാഹിദ്, വി ജമാ ല്‍, ഹെബീഷ് മാമ്പയില്‍ എന്നിവരെയും കെ പി ജലീല്‍, ടി റഹ്മത്തുള്ള, ഹമീദ് പട്ടത്താനംതുടങ്ങിയവരാണ് അറസ്റ്റിലായത്. കല്ലമ്പാറ വാഹനം തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നതിനിടെ വാഹനത്തി ല്‍ ഉണ്ടായിരുന്ന ആള്‍ ജനപ്രതിനിധികളെ കൈയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. അറസ്റ്റിലായവരെ വൈകീട്ട് ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Next Story

RELATED STORIES

Share it