Flash News

കോംഗോയില്‍ 3000ഓളം തടവുകാര്‍ ജയില്‍ ചാടി



കിന്‍ഷാഷ: ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ (ഡിആര്‍സി) 3000ഓളം തടവുകാര്‍ ജയില്‍ ചാടിയതായി റിപോര്‍ട്ട്. തലസ്ഥാനം കിന്‍ഷാഷയിലെ മകാല ജയിലിലായിരുന്നു സംഭവം. ബുധനാഴ്ചയായിരുന്നു ജയിലാക്രമിച്ച് തടവുകാര്‍ രക്ഷപ്പെട്ടത്. 50പേര്‍ തടവുചാടിയെന്നാണ് ജയില്‍വകുപ്പ്് അധികൃതര്‍ ബുധാനാഴ്ച അറിയിച്ചത്. എന്നാല്‍ 3000ഓളം തടവുകാര്‍ രക്ഷപ്പെട്ടതായി ജയിലുദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ജയില്‍ ആക്രമണത്തിനിടെ  നിരവധിപേര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്്. ബുന്ദു ദിയ കോംഗോ എന്ന സംഘടനയുടെ നേതാവ് നെ മ്വാന്ദ എന്‍സേമിയും തടവുചാടിയവരിലുള്‍പ്പെടുന്നു.
Next Story

RELATED STORIES

Share it