കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയിലെ സ്ത്രീ കൂട്ടായ്മ സിനിമയാകുന്നു
BY midhuna mi.ptk20 Jun 2017 1:51 PM GMT
X
midhuna mi.ptk20 Jun 2017 1:51 PM GMT
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാക്കാനൊരുങ്ങി സിനിമയിലെ സ്ത്രീ കൂട്ടായ്മ. പള്‍സര്‍ സുനി നടിയെ ആക്രമിക്കാനുണ്ടായ കാരണം സിനിമയില്‍ വ്യക്തമാക്കുമെന്നാണ് സൂചന. സിനിമയിലെ അഭിനയിതാക്കളെക്കുറിച്ചോ പിന്നണിപ്രവര്‍ത്തകരെക്കുറിച്ചോ വെളിപ്പെടുത്തലുകളൊന്നും ഇതുവരെ വന്നിട്ടില്ല. എന്നാല്‍ ഈ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ വേതനമാകും നല്‍കുക. നടിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പറയുന്നതോടൊപ്പം സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന വേതനത്തിലെ വേര്‍തിരിവും ഇതോടെ ചര്‍ച്ചയാക്കുകയാണ് ലക്ഷ്യം.
സിനിമാ മേഖലയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന പേരില്‍ സംഘടന രൂപീകരിച്ചത്. സ്ത്രീകള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണണമെന്ന ആവശ്യത്തോടെ സംഘടനയിലെ അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സിനിമയിലൂടെ കിട്ടുന്ന സാമ്പത്തിക ലാഭം സംഘനയുടെ പ്രവര്‍ത്തനത്തിന് വിനിയോഗിക്കാനാണ് തീരുമാനം. ഇതിനായി സ്റ്റേജ് ഷോ നടത്താനും സംഘടന ആലോചിക്കുന്നുണ്ട്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT