കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പോലിസുകാര്‍ക്കെതിരേ നടപടി; കമ്മിറ്റിയെ നിയോഗിച്ചു

തിരുവനന്തപുരം: ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പോലിസ് സേനാംഗങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ഗുരുതരമായ കേസുകളില്‍ പ്രതികളായവരെ പോലിസ് സേനയില്‍ നിന്ന് നീക്കംചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നു ഡിജിപി ലോക് നാഥ് ബെഹ്്‌റ.
ഇതിനായി ഡിജിപി (ക്രൈംസ്) ചെയര്‍മാനായും ഐജി (ഇന്റലിജന്‍സ്), ഡിഐജി (എപി ബറ്റാലിയന്‍), എസ്പി (സെക്യൂരിറ്റി), എസ് പി (എന്‍ആര്‍ഐ സെല്‍) എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിക്ക് രൂപംനല്‍കി. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ പോലിസില്‍ തുടരുന്നതിന്റെ ധാര്‍മികത ചോദ്യംചെയ്യപ്പെടുന്നുണ്ട്.
അതിനാല്‍ അത്തരക്കാര്‍ സര്‍വീസില്‍ തുടരുന്നതു സംബന്ധിച്ച് സുപ്രിംകോടതിയുടെയും ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളുടെയും നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് ശുപാര്‍ശകള്‍ നല്‍കാനാണു കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്നാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ റിപോര്‍ട്ട് നല്‍കണമെന്നും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it