Gulf

കുട്ടികളുടെ പുസ്തക മേളക്ക് ഷാര്‍ജയില്‍ തുടക്കമായി

കുട്ടികളുടെ പുസ്തക മേളക്ക് ഷാര്‍ജയില്‍ തുടക്കമായി
X
ഷാര്‍ജ: കുട്ടികളുടെ വായാനാശീലം പ്രോല്‍സാഹിപ്പിക്കുന്നതിനായി നടത്തുന്ന പത്താമത്് കുട്ടികളുടെ പുസ്തമേളക്ക് ഷാര്‍ജയില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉല്‍ഘാടനം ചെയ്തു. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന മേളയില്‍ 18 രാജ്യങ്ങളില്‍ നിന്നുള്ള 134 പ്രസാധകരാണ് പങ്കെടുക്കുന്നത്. 121 രാജ്യങ്ങളില്‍ നിന്നുള്ള 286 സാഹിത്യകാരന്‍മാരാണ് കുട്ടികളുമായി സംവദിക്കാന്‍ ഷാര്‍ജയില്‍ എത്തുന്നത്. 11 ദിവസം നീണ്ട് നില്‍ക്കുന്ന പുസ്തക മേളയില്‍ 2600 സാംസ്‌ക്കാരിക പരിപാടികളാണ് അരങ്ങേറുന്നത്. രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് പ്രവേശനം. ഞായര്‍. ചൊവ്വ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ പെണ്‍കുട്ടികള്‍ക്ക് മാത്രമായും. തിങ്കള്‍ ബുധന്‍ ദിവസങ്ങളില്‍ ഇതേ സമയം ആണ്‍കുട്ടികള്‍ക്ക് മാത്രമായും സമയക്രമം ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം.



Next Story

RELATED STORIES

Share it