കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിന് ആവേശകരമായ തുടക്കം
BY ajay G.A.G4 May 2018 2:28 PM GMT
X
ajay G.A.G4 May 2018 2:28 PM GMT
അടിമാലി: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് അടിമാലിയില്‍ ആരംഭിച്ചു. വലിയ പറമ്പില്‍ ടൂറിസ്റ്റ് ഹോമില്‍ മെയ് നാലു മുതല്‍ എട്ടുവരെ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനകര്‍മം പ്രശസ്ത ചലച്ചിത്രനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍ നിര്‍വഹിച്ചു.
സിനിമ ഒരു വിനോദോപാധി മാത്രല്ലെന്നും അത് വലിയ സാധ്യതകളുള്ള ഒരു കല കൂടിയാണെന്ന തിരിച്ചറിവിലേക്ക് കുട്ടികള്‍ എത്തിച്ചേരേണ്ടതുണ്ടെന്നും വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മുഖ്യധാരാ സിനിമകള്‍ ആസ്വദിക്കുന്നതിന് അപ്പുറത്തുള്ള ഒരു ആസ്വാദന ബോധം ആര്‍ട്ട് സിനിമകള്‍ ആവശ്യപ്പെടുന്നുണ്ടെന്നും അത്തരമൊരു ചലച്ചിത്രാവബോധം വളര്‍ത്തിയെടുക്കാന്‍ ഇത്തരം ക്യാമ്പുകള്‍ സഹായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് ഭരണസമിതി അംഗം തമ്പി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു ക്യാമ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു. കെ.ആര്‍. ജനാര്‍ദനന്‍, കെ.ആര്‍. രാമചന്ദ്രന്‍, പശുപതി, ജോസ് കോനാട്ട്, സി.ഡി ഷാജി, ടി.കെ കുര്യാക്കോസ്, കെ.രാജു എന്നിവര്‍ സംസാരിച്ചു.
കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍നിന്നുള്ള 60 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. ക്യാമ്പില്‍ പഠനത്തിന്റെ ഭാഗമായി ലോകോത്തര ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ക്യാമ്പ് മെയ് എട്ടിന് സമാപിക്കും.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT