Second edit

കിതപ്പിനു കാരണം

പ്രശസ്ത ബ്രിട്ടിഷ് ചരിത്രകാരനായ ആന്‍ഗസ് മാഡിസണ്‍ പല രാജ്യങ്ങളുടെയും  ക്രിസ്തുവര്‍ഷം ഒന്നു തൊട്ടുള്ള മൊത്ത ആഭ്യന്തരോല്‍പാദനം (ജിഡിപി) കണക്കാക്കിയിട്ടുണ്ട്. സാമ്പത്തികശാസ്ത്ര ചരിത്രമായിരുന്നു മാഡിസന്റെ വിഷയം. ക്രിസ്തുവര്‍ഷം 1600 തൊട്ട് ചൈനയും ഇന്ത്യയും സാമ്പത്തികമായി എങ്ങനെ വളര്‍ന്നു എന്നു പരിശോധിക്കുന്നതിനു മാഡിസന്റെ കണക്കുകള്‍ വളരെ സഹായകമാണ്. ഒന്നാം സഹസ്രാബ്ദം അവസാനിക്കുമ്പോള്‍ ഇന്ത്യയും ചൈനയും ഒപ്പത്തിനൊപ്പമായിരുന്നു. മൊത്തം ഉല്‍പാദനത്തിന്റെ 50.5 ശതമാനം ഈ രണ്ടു രാജ്യങ്ങളിലാണുണ്ടായിരുന്നത്. 1600 ആവുമ്പോള്‍ ചൈന അല്‍പം മുന്നിലെത്തി. ബ്രിട്ടിഷുകാര്‍ സാമ്രാജ്യ വികസനം തുടങ്ങിയ ആ നാളുകളില്‍ ലോക വ്യാവസായികോല്‍പാദനത്തിന്റെ 22.4 ശതമാനം ഇന്ത്യയിലായിരുന്നു. ഒരുനൂറ്റാണ്ടിനിടയ്ക്ക് ഇന്ത്യ ചൈനയെ മറികടക്കുകയും ചെയ്തു.മുഗളന്‍മാര്‍ ഭരിച്ച കാലത്ത് നാടിനു നല്ല വളര്‍ച്ചയായിരുന്നു. ബ്രിട്ടിഷുകാര്‍ വരുന്നതോടെയാണ് തകര്‍ച്ച തുടങ്ങുന്നത്. മുഗള്‍ഭരണം ദുര്‍ബലമാവുന്നതോടെ അതിനു വേഗം കൂടുന്നു. 1820ല്‍ അത് 16.1 ശതമാനമായി. 1857നു ശേഷം വീണ്ടും ജിഡിപി താഴോട്ടായിരുന്നു. 1950ല്‍ 4.2 ശതമാനമായി കുറഞ്ഞു. അന്താരാഷ്ട്ര നാണയനിധിയുടെ കണക്കനുസരിച്ച് ആഗോള ജിഡിപിയുടെ 6.1 ശതമാനമാണ് ഇപ്പോള്‍ ഇന്ത്യയുടെ വകയായിട്ടുള്ളത്.ബ്രിട്ടിഷുകാര്‍ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ചത് തകര്‍ച്ചയ്ക്ക് പ്രധാന കാരണമായിരുന്നു. എന്നാല്‍, ഉല്‍പാദനരീതിയില്‍ യൂറോപ്പിലുണ്ടായിരുന്ന വലിയ മാറ്റങ്ങള്‍ ഇന്ത്യയിലെത്താത്തതും കിതപ്പിനു വഴിവച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it