thrissur local

കാറ്റില്‍ പരക്കെ നാശം

തൃശൂര്‍: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കാറ്റില്‍ പരക്കെ നാശം. ഓട് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. എയ്യാലില്‍ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു. ഒരാള്‍ക്ക് പരിക്കേറ്റു. കല്‍പാത്തി ലക്ഷ്മിയുടെ ഓടു വീടിനു മുകളിലാണ് തെങ്ങ് കടപുഴകി വീണത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ലക്ഷ്മിയുടെ പേരക്കുട്ടി ജിഷ്ണുവിന് ഓട് വീണ് പരിക്കേറ്റു.
അപകടത്തില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. മേഖലയില്‍ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി കമ്പികള്‍ പൊട്ടിവീണ് വൈദ്യുതി വിതരണം തടസപ്പെട്ടു.
ശക്തമായ കാറ്റില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ കിഴക്കേ കോടാലിയില്‍ വീടു തകര്‍ന്നു. കിഴക്കേ കോടാലി നിലംപതിക്കു സമീപം കോടിയാന്‍ സൗമിനി സച്ചിദാനന്ദന്റെ ഓടിട്ടവീടാണ് തകര്‍ന്നുവീണത്. വീട്ടിലുണ്ടായിരുന്നവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു.
പെരുമ്പിലാവില്‍ കാറ്റിലും മഴയിലും കൊരട്ടിക്കര ശ്രീ വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ വ്യാപക നാശം.
ക്ഷേത്രത്തിനുള്ളിലെ ഇലക്ട്രിക് ലൈന്‍സംവിധാനങ്ങള്‍ തകരാറിലായി. ആല്‍ത്തറയും തകര്‍ന്നു. ഏകദേശം 4 ലക്ഷം രൂപയുടെ നഷ്ട്ടം സംഭവിച്ചിട്ടുണ്ടെന്ന ക്ഷേത്രം ഭരണസമിതി ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ സമീപത്തെ വീടുകളിലെ ജനല്‍ ചില്ലുകളും തകര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it