കായലില്‍ ചാടിയ മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി

വൈപ്പിന്‍: ബോട്ട് യാത്രയ്ക്കിടെ കൊച്ചി അഴിമുഖത്ത് കായലില്‍ ചാടി ആത്മഹത്യ ചെയ്ത മുന്‍ എളങ്കുപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വി കെ കൃഷ്ണന്റെ (74) മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. വെള്ളിയാഴ്ച രാവിലെ കണ്ണമാലിയില്‍ കടല്‍ഭിത്തിയോട് ചേര്‍ന്നാണു മൃതദേഹം കണ്ടെത്തിയത്. പോലിസും ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും മൃതദേഹം കൃഷ്ണന്റേതാണെ് സ്ഥിരീകരിച്ചതോടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌മോ ര്‍ട്ടവും പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചു. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കൃഷ്ണന്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള ഫെറി ബോട്ടില്‍ നിന്നാണ് കായലില്‍ ചാടിയത്. ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ കത്തേ ല്‍പ്പിച്ചിട്ടാണ് ചാടിയത്. മാര്‍ച്ച് 31ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് കൃഷ്ണന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടത്. സ്ഥാനം നഷ്ടമായതല്ല ഇത്തരത്തില്‍ ചെയ്യാന്‍ കാരണമെന്ന് കത്തില്‍ പറയുന്നു. തന്നെ പുകച്ച് പുറത്തുചാടിക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ സിപിഎം ലോക്കല്‍ കമ്മിറ്റിയെന്നും കത്തില്‍ ആരോപിച്ചിരുന്നു. നിലവില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു കൃഷ്ണന്‍. തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ചെവ്വാഴ്ച വൈകീട്ട് നടന്ന പഞ്ചായത്ത് കമ്മിറ്റിയിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. വിഭാഗീയത ശക്തമായ കാലയളവില്‍ വിഎസ് പക്ഷം നടത്തിയ ചെറുത്തുനില്‍പ്പിന്റെ മുന്‍നിരയില്‍ വി കെ കൃഷണനുമുണ്ടായിരുന്നു. പട്ടികജാതി സംവരണമായിരുന്ന പഞ്ചായത്ത് പ്രസിഡ ന്റ് സ്ഥാനം കൃഷണന് ലഭിക്കുന്നതിനുള്ള അടവ് നയമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പി ല്‍ വിമത വിഭാഗം സ്വീകരിച്ചത്. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കൊപ്പം വോട്ട് നേടി നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റായത്. റെയില്‍വേ മെയില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ് രാഷ്ട്രീയത്തില്‍ സജീവമായത്. കൃഷ്ണന് അന്ത്യോപചാരമര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്. അരമണിക്കൂറോളം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം തൊട്ടടുത്ത അജന്ത കമ്മ്യൂണിറ്റി സെന്ററിലേക്ക് മാറ്റി. എസ് ശര്‍മ എംഎല്‍, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, സി എം ദിനേശ്മണി, കെ എം സുധാകരന്‍, സി എന്‍ മോഹനന്‍, പി ആര്‍ മുരളീധരന്‍, കെ ജെ ജേക്കബ്ബ്, ടോണി ചമ്മിണി, കെ ആര്‍ സുഭാഷ്, സി കെ മോഹനന്‍, കെ എസ് ഷൈജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റുമാരായ ഡോ. കെ കെ ജോഷി, എം ആര്‍ ആന്റണി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. പ്രസിഡന്റായിരിക്കെ നിരന്തരമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മിച്ച പുതിയ ശ്മശാനം ഉദ്ഘാടനം നടത്തും മു മ്പേയാണ് വി കെ കൃഷ്ണന്റെ വിയോഗം. പുതിയ ശ്മശാനത്തിന് സമീപത്തെ മുരുക്കുംപാടം പൊതു ശ്മശാനത്തിലാണ് കൃഷ്ണന്റെ മൃതശരീരം സംസ്‌കരിച്ചത്. ഭാര്യ: ഐഷ, മക്കള്‍: ശാലിനി (മൂവാറ്റുപുഴ ഗവ. ടിടിഐ അധ്യാപിക), ശ്രീദേവി (റെയില്‍വേ, എറണാകുളം), സമ്പത്ത്കുമാ ര്‍, മരുമക്കള്‍: സതീശന്‍, അനിരുദ്ധന്‍, ശ്യാമ.
Next Story

RELATED STORIES

Share it