കാട്ടാനശല്യം രൂക്ഷം; ഉടുമ്പൊയിലില് കൃഷി നശിപ്പിച്ചു
BY kasim kzm25 Jun 2018 3:50 AM GMT
kasim kzm25 Jun 2018 3:50 AM GMT
എടക്കര: കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ നിത്യസന്ദര്‍ശകരായതോടെ ഉടുമ്പൊയില്‍ പ്രദേശത്തെ കര്‍ഷകര്‍ ആശങ്കയില്‍. കരിയംമുരിയം വനത്തോടു ചേര്‍ന്നുള്ള പ്രദേശത്തിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനകളെത്തി കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കാട്ടാനകള്‍ തെങ്ങുകളും കമുകുകളും ഉഴുതു മറിച്ചിട്ടു കൊണ്ടിരിക്കുകയാണ്.
നാട്ടുകാര്‍ ബഹളം വച്ചിട്ടും ആനകള്‍ക്ക് പിന്മാറിയില്ല. ശനിയാഴ്ച രാത്രി ചുങ്കത്തറ ചീരക്കുഴി സ്വദേശി ചെമ്മല മുഹമ്മദ് ഹാജിയുടെ തോട്ടത്തിലെ ഏതാനും തെങ്ങുകളും കമുകുകളുമാണ് നശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി സമീപത്തെ തോട്ടത്തിലും ആനക്കൂട്ടം നാശം വിതച്ചു. ഉടുമ്പൊയില്‍ ഭാഗത്ത് വനാതിര്‍ത്തിയില്‍ ആനക്കൂട്ടത്തെ പ്രതിരോധിക്കാന്‍ സൗരോര്‍ജവേലി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഏറെ പഴക്കമുണ്ടെങ്കിലും വനം അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ലെന്ന്്് കര്‍ഷകര്‍ പറയുന്നു. ആനശല്യം തടയാന്‍ കര്‍ഷകരും നാട്ടുകാരും കാവല്‍ നിന്നിട്ടും ഫലമുണ്ടായിട്ടില്ല.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT