Kollam Local

കശാപ്പ് നിരോധനം : ഇന്ത്യ അതീവ ഗുരുതര ഫാഷിസത്തിലേക്കെന്ന് റാവുത്തര്‍ ഫെഡറേഷന്‍



കൊല്ലം: നിയമവ്യവസ്ഥകള്‍ പാലിക്കാതെയും ഭരണഘടനാ തത്വ സംഹിതകള്‍ നിരാകരിച്ചും വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ ഇന്ത്യന്‍ ഭരണവ്യവസ്ഥയില്‍ അനര്‍ഹമായി ഇടപെടുന്നതിലൂടെ രാജ്യത്ത് ന്യൂനപക്ഷ നിലനില്‍പ്പും സംരക്ഷണവും ഇല്ലാതായിരിക്കുകയാണെന്ന് റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഗോവധത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന സാഹചര്യം ഭരണകൂടം പ്രോല്‍സാഹിപ്പിക്കുന്നതിനു പുറമെ കശാപ്പ് നിരോധനത്തിലൂടെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും യോഗം അഭിപ്രായപ്പെട്ടു.യോഗത്തില്‍ സംസ്ഥാനപ്രസിഡന്റ് പെരുവന്താനം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു.രക്ഷാധികാരി തൈക്കൂട്ടത്തില്‍ സക്കീര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ചുനക്കര ഹനീഫ, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എസ് മീരാസാഹിബ്, എ ഖാജാ ഹുസൈന്‍, കെ എസ് അലി അക്ബര്‍, അബു പാലക്കാട്, കബീര്‍ ഹാജി, കെ എം സെയ്തുമുഹമ്മദ്, അബ്ദുള്‍ ലത്തീഫ്, ഇ അബ്ദുള്‍ അസീസ്, ഹബീബ് റഹ്മാന്‍ പന്തളം, സാബു എസ് ഖാന്‍, റെജി മഷൂര്‍, കമറുദീന്‍ മുണ്ടുതറ, എസ് ഷാജഹാന്‍, എം എച്ച് ബദറുദീന്‍, റഷീദ് റാവുത്തര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it