kozhikode local

കലക്ടറുടെ നിര്‍ദേശപ്രകാരം സംയുക്ത പരിശോധന

മുക്കം: ഇരുവഴിഞ്ഞിപുഴയില്‍ നീല ഹരിത ആല്‍ഗ പടരുന്ന സാഹചര്യത്തില്‍ സംയുക്ത പരിശോധന നടത്തി. ജില്ലാ കലക്ടര്‍ യു വി ജോസിന്റെ നിര്‍ദേശപ്രകാരം ദുരന്തനിവാരണ അതോറിറ്റി, സിഡബ്ലുആര്‍ഡിഎം, വാട്ടര്‍ അതോറിറ്റി, മലിനീകരണ  നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഒരു മാസം മുന്‍പ് ചാലിയാറില്‍ കാണപ്പെട്ട ആല്‍ഗ പിന്നീട് ഇരു വഴിഞ്ഞിപുഴയിലും പരക്കുകയായിരുന്നു. ഇതോടെ ജനങ്ങള്‍ വലിയ ആശങ്കയിലുമായി. നിരവധി കുടിവെള്ള പദ്ധതികള്‍ പുഴയില്‍ സ്ഥിതി ചെയുന്നതിനാല്‍ നാട്ടുകാര്‍ വലിയ ഭയത്തിലായിരുന്നു.
രണ്ട് ആഴ്ചയോളം പുഴയില്‍ നിന്നുള്ള പമ്പിംഗ് നിര്‍ത്തിയതോടെ പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമായി. ഈ സാഹചര്യത്തിലായിരുന്നു വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. തെയ്യത്തുംകടവ്, കോട്ടമുഴി കടവ് എന്നിവിടങ്ങളില്‍ ആല്‍ഗയുടെ വലിയ രീതിയിലുളള സാന്നിധ്യമാണ് കാണാനായത്. ഇവിടങ്ങളില്‍ നിന്നെല്ലാം വെളളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇരുവഴിഞ്ഞി പുഴയില്‍ ആല്‍ഗയുടെ സാനിധ്യം കണ്ടെത്തിയതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണന്നും അത്‌കൊണ്ടാണ് പരിശോധന നടത്തുന്നതെന്നും ഡെപ്യൂട്ടി കലക്ടര്‍ കൃഷ്ണന്‍കുട്ടി പറഞ്ഞു.
നേരത്തെ ഒരു തവണ പുഴയിലെ സാമ്പിള്‍ പരിശോധിച്ചതാണന്നും അതില്‍ ചെറിയ രീതിയില്‍ പ്രശ്‌നം കണ്ടതിനാലാണ് വിണ്ടും പരിശോധന നടത്തിയതെന്നും സിഡബ്ല്യുആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞന്‍ ഡോ. ദീപു പറഞ്ഞു. എട്ട്  ദിവസത്തിനകം പരിശോധന ഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.പുഴയോരങ്ങളിലെ അമിത വളപ്രയോഗവും കാരണമായേക്കാം  പുഴയോരങ്ങളിലും പുഴയിലേക്ക് ഒഴുകിയെത്തുന്ന തോടുകള്‍ക്ക് സമീപത്തെ വയലുകളിലുമുള്ള കൃഷിയിടത്തിലെ അമിത രാസവളപ്രയോഗവും ആ ല്‍ഗ പടരാന്‍ കാരണമാവുമെന്ന് മലിനീകരണ നിയന്ത്രണ ബോ ര്‍ഡ് ഉദ്യോഗസ്ഥന്‍ മുകുന്ദന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തുമെന്നും അദ്ധേഹം പറഞ്ഞു.
വളത്തില്‍ അടങ്ങിയിരിക്കുന്ന ന്യൂട്രിന്‍സും ആല്‍ഗ പടരാന്‍ കാരണമാവുന്ന ന്യൂട്രിന്‍സും ഒന്ന് തന്നെയായതിനാല്‍ കൃഷിയിടങ്ങളിലെ വളപ്രയോഗം ആല്‍ഗ പടരുന്നതിന് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി തഹസില്‍ദാര്‍ അനിതകുമാരി, വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ റോയി ജോര്‍ജ്, കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി ടി സി അബ്ദുല്ല, വൈസ് പ്രസിഡണ്ട് സ്വപ്‌ന വിശ്വനാഥ്, മെമ്പര്‍ ഷിജി പരപ്പില്‍ ,മാവൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it