malappuram local

കരിപ്പൂരില്‍ സ്വര്‍ണം കടത്തുന്നതിനിടെ യാത്രക്കാരന്‍ പിടിയില്‍ ; കടത്താന്‍ ശ്രമിച്ചത് കളിമണ്‍ രൂപത്തിലാക്കി



കൊണ്ടോട്ടി:  കളിമണ്‍ രൂപത്തിലാക്കി സ്വര്‍ണം കടത്തുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയിലായി. പാലക്കാട് കോങ്ങാട് സ്വദേശി ഷഫീര്‍ ആണ് പിടിയിലായത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം കണ്ടെത്തിയത്. ഇന്നലെ ഷാര്‍ജയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് ഷഫീര്‍ കരിപ്പൂര്‍ വിമനത്താവളത്തിലെത്തിയത്. ദേഹ പരിശോധനയ്ക്കിടെ അടിവസ്ത്രത്തിനുള്ളില്‍ നിന്നാണ് സ്വര്‍ണം കളിമണ്‍ രൂപത്തിലുള്ള പദാര്‍ത്ഥത്തിന്റെ രൂപത്തിലാക്കി ഒളിപ്പിച്ചതായി കണ്ടെത്തിയത്. രണ്ട് കിലോഗ്രാം ഭാരമുള്ള കളി മണ്‍ രൂപത്തില്‍ സ്വര്‍ണം തരികളായിട്ടാണ് ഒളിപ്പിച്ചിരുന്നത്. മൂന്ന് പായ്ക്കറ്റുകളിലായിട്ടായിരുന്നു ഇവ ഒളിപ്പിച്ചത്. ഇതില്‍ എത്ര ഗ്രാം സ്വര്‍ണമുണ്ടെന്നത് വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ വ്യതമാവൂവെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനായി ഇവ കൊച്ചിയിലെ കസ്റ്റംസ് ലബോറട്ടറിയിലേക്കയച്ചു. എയര്‍ കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ രൂപേഷ്, സൂപ്രണ്ടുമാരായ പി കെ ഷാനവാസ്, ദാസ് മാലിക്, ഇന്‍സ്‌പെക്ടര്‍മാരായ അസീബ് ചേന്നാട്ട്, ദിനേശ്, സത്യമേന്ദ്ര എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.
Next Story

RELATED STORIES

Share it