kozhikode local

കരിഞ്ചോല നിവാസികളെ യുഡിഎഫ് അപമാനിച്ചെന്ന്്

താമരശ്ശേരി: ഉരുള്‍ പൊട്ടല്‍ ഉണ്ടായ കരിഞ്ചോല നിവാസികളെ യുഡിഎഫ്  നേതാക്കള്‍ അപമാനിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ജനകീയ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കരിഞ്ചോല ഉരുള്‍ പൊട്ടിയ സ്ഥലത്ത് 15 ലക്ഷം രൂപ ചിലവില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ജല സംഭരണിയിലേക്ക് റോഡിനു അനുമതി നല്‍കിയതെന്ന് പറഞ്ഞ് കഴിഞ്ഞ 21 നു പത്രങ്ങളില്‍ വന്ന യുഡിഎഫ് നേതാക്കളുടെ വാര്‍ത്താ സമ്മേളനം തികച്ചും അടിസ്ഥാന രഹിതമാണെന്നും നാട്ടുകാരെ ഒന്നടങ്കം അപമാനിക്കുന്നതുമാണ്.
യുഡിഎഫ് ജില്ലാ നേതാക്കളായ മുന്‍ മന്ത്രി പി ശങ്കരന്‍, എം എ റസാഖ് മാസ്റ്റര്‍ എന്നിവര്‍ നടത്തിയ പ്രസ്താവന കാര്യമറിയാതെയാണെന്നും അവര്‍ ആരോപിച്ചു. വിവിധ കാലങ്ങളിലെ ഭരണ കൂടങ്ങള്‍ കരിഞ്ചോല- എട്ടേക്ര റോഡിനു അനുമതിയും ഫണ്ടും അനുവദിച്ചിരുന്നു. ഇപ്പോള്‍ തകര്‍ന്നുപോയ ഈ റോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തതാണ്. ഇതിനു ജില്ലാ പഞ്ചായത്തംഗം 30 ലക്ഷം രൂപ മെയിന്റനന്‍സ് ഫണ്ട്് അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ റീ ടാറിങും സൈഡ് വര്‍ക്കും നടന്നു വരുന്നു. എന്നാല്‍ സ്ഥലം എംപിയെ നിരവധി തവണ ഈ റോഡ് പ്രശ്‌നത്തില്‍ ബന്ധപ്പെട്ടിട്ടും അവഗണിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥലം എംഎല്‍എയെ സമീപിച്ചതോടെ ബാക്കിയുള്ള മൂന്ന് കിലോമീറ്റര്‍ റോഡിനു 15 ലക്ഷം രൂപ അനുവദിക്കുകതയായിരുന്നു. ഇത് ജല സംഭരണി റോഡ് അല്ലെന്നും എട്ടേക്ര റോഡാണെന്നും അതിനാല്‍ തെറ്റിദ്ധാരണ പരത്തിയ യുഡിഎഫ് നേതാക്കള്‍ മാപ്പു പറയണമെന്നുംഭാരവാഹികളായ പി സി സൈതൂട്ടി ഹാജി, എം കെ അയമുഹാജി, ഹരിദാസന്‍ ചമല്‍, അസ്‌ലം വി ഒ ടി, പി  വിശ്വനാഥന്‍ എന്നിവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it