Breaking News

കമലാ സുരയ്യക്ക് ഗൂഗിളിന്റെ ആദരം

കമലാ സുരയ്യക്ക് ഗൂഗിളിന്റെ ആദരം
X
'എന്റെ കഥ' പുറത്തിറങ്ങിയതിന്റെ 45ാം വാര്‍ഷികത്തില്‍ കമലാ സുരയ്യക്ക് ഗൂഗിളിന്റെ ആദരം. സെലിബ്രേറ്റിംഗ് കമലാദാസ് എന്ന അടികുറിപ്പോടെ കമലാസുരയ്യയുടെ ചിത്രമാണ് ഇന്ന് ഗൂഗിള്‍ ഇന്ത്യയിലെ ഡൂഡില്‍ ആക്കിയിരിക്കുന്നത്.

1973 ഫെബ്രുവരി 1 നാണ് കമലാ സുരയ്യയുടെ എന്റെ കഥ പുറത്തുവരുന്നത്. കുട്ടികാലവും കൗമാരവും യൗവ്വനവും മിത്ത് കലര്‍ത്തി മലയാൡവായനക്കാര്‍ ഇന്നേവരേ വായിച്ചിട്ടില്ലാത്ത തരത്തില്‍ വരച്ചുവയ്ക്കുകയായിരുന്നു കമലാസുരയ്യ എന്റെ കഥയിലൂടെ.  വലിയൊരു കോളിളക്കത്തിനൊടുവില്‍ ഇന്നും എല്ലാവര്‍ക്കും പ്രിയപ്പെട്ട കഥയും കാഥാപാത്രവുമാണ് ആമിയും എന്റെ കഥയും.

ഗൂഗിള്‍ ഉപഭോഗ്താക്കള്‍ക്കു നല്‍കുന്ന ഓര്‍മപ്പെടുത്തലുകളാണ് ഓരോ ഡൂഡിലും എന്നാണ് ഗൂഗിള്‍ പറയുന്നത്. ഏകദേശം 2000 ത്തിലധികം ഡൂഡിലുകളാണ് ഈ കാലയളവില്‍ ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഗൂഗിള്‍ ഹോം പേജില്‍ മഞ്ജിദ് ഥാപ്പ വരച്ച കമലാസുരയ്യയാണെങ്കില്‍ ലോകമെമ്പാടുമുള്ള ഗുഗിളില്‍ ഇന്ന് അമേരിക്കന്‍ ജേര്‍ണലിസ്റ്റായ ഡോ. കാര്‍ട്ടര്‍ ജി വുഡ്‌സണ്‍ ന്റെ കാര്‍ട്ടൂണ്‍ ചിത്രമാണ് കൊടുത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it