kozhikode local

കടല്‍ക്ഷോഭം ശക്തമായി: റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു

വടകര : ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴയോടൊപ്പം ശക്തമായ കടല്‍ക്ഷോഭ വും രൂക്ഷമായി തുടരുന്നു. ഇ ന്നലെ വൈകുന്നേരത്തോടെ ശക്തമായ കടല്‍ക്ഷോഭമാണ് വടകര നഗരസഭ പരിധിയിലെ താഴെ അങ്ങാടി തീരദേശത്ത് അനുഭവപ്പെട്ടത്. പാണ്ടികശാല വളപ്പ്, കൊയിലാണ്ടി വളപ്പ്, മുകച്ചേരി, ആവിക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായി  തുടരുന്നത്. ഇതില്‍ പാണ്ടികശാല വളപ്പ് തണലിന് സമീപത്തായുള്ള ചുങ്കം റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാ ണ്. ഇൗ റോഡിന് നേരെ എതിര്‍വശത്തായുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നവരെ അവരുടെ ബന്ധുവീടുകളിലേ ക്കും മറ്റും മാറ്റിത്താമസിപ്പിച്ചു. ഈ റോഡിന് ചേര്‍ന്ന് 20 മീറ്ററോളം കടല്‍ കരയിലേക്ക് കയറിയിട്ടുണ്ട്. സമീപത്ത് പ്രവര്‍ത്തിക്കുന്ന തണലിന്റെ ചുറ്റുമതിലും, സമീപത്തുള്ള മറ്റു കെട്ടിടങ്ങള്‍ക്കും തകര്‍ച്ചാഭീഷണിയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലു ണ്ടായ കടല്‍ക്ഷോഭത്തില്‍ ഈ റോഡ് പകുതിയോളം തകര്‍ന്നിരുന്നു. മാത്രമല്ല മുകച്ചേരി ഭാഗത്തെ റോഡും തകര്‍ന്നിരിക്കുകയാണ്. സമീപത്ത് താമസിക്കുന്ന മറ്റും പല വീടുകളിലുള്ളവരെയും ആവശ്യമെങ്കില്‍ മാറ്റിത്താമസിപ്പിക്കാനുള്ള നടപടികള്‍ കൈകൊണ്ട് വരികയാണ്. സംഭവസ്ഥലത്ത് തഹസില്‍ദാര്‍ പികെ സതീഷ് കുമാര്‍, നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍, സെക്രട്ടറി കെയു ബിനി എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവസ്ഥലത്തെത്തിയ റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി വന്നത് നേരിയ തോതില്‍ രംഗം വഷളാക്കി. തുടര്‍ന്ന് ജില്ലാ കലക്ടറുമായി ചര്‍ച്ച ചെയ്ത് വേണ്ട നടപടി കൈകൊള്ളാമെന്ന് തഹസില്‍ദാര്‍ പറഞ്ഞപ്പോഴാണ് നാട്ടുകാര്‍ ശാന്തമായത്. രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തി.
അതേസമയം പലരും മറ്റു സ്ഥലങ്ങളിലേക്ക് മാറിത്താമസിപ്പിക്കാന്‍ മടികാണിച്ചു. കാലങ്ങളായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവത്ത ജനപ്രതിനിധികളോടുള്ള പ്രതിഷേധം രേഖപ്പെടുത്തികൊണ്ടാണ് വീട്ടുകാര്‍ മറുപടി പറഞ്ഞത്. കാലങ്ങളായി തങ്ങളെ ജനപ്രതിനിധികളും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും വഞ്ചിക്കുകയാണെന്നും വീട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it