ഔദ്യോഗിക വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്‌

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക വാഹനങ്ങള്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കരുതെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍ ഇതുസംബന്ധച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥര്‍ വസതിയില്‍ നിന്ന് ഒാഫിസിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കുകയും ഇതിനു പുറമേ യാത്രാബത്ത കൈപ്പറ്റുകയും ചെയ്യുന്നത് തുടര്‍ച്ചയായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സര്‍ക്കാര്‍ നിര്‍ദേശം. സത്യവാങ്മൂലം എല്ലാ മാസവും 20നു മുമ്പ് അക്കൗണ്ട്‌സ് ഓഫിസിലേക്ക് അയക്കണമെന്നും സാമൂഹിക വകുപ്പ് തയ്യാറാക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. നിലവിലെ മാനദണ്ഡങ്ങളനുസരിച്ച് ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നാണു വ്യവസ്ഥ. ഓരോ വകുപ്പിനു കീഴിലെയും വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്ക് സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it