ഓട്ടോയില്‍ കാറിടിച്ചു, പിഞ്ചുകുഞ്ഞ് തെറിച്ചുവീണ് മരിച്ചു
BY ajay G.A.G11 Jan 2018 1:02 PM GMT
X
ajay G.A.G11 Jan 2018 1:02 PM GMT
ഉദുമ: ഓട്ടോയില്‍ കാറിടിച്ചതിനെത്തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മാതാവിന്റെ കയ്യില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു. ബേക്കല്‍ മീത്തല്‍ മൗവ്വലിലെ ശരീഫ് ഫസീല ദമ്പതികളുടെ മകന്‍ മുഹമ്മദ് നയാന്‍(എട്ടുമാസം) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ പാലക്കുന്ന് ജംഗ്ഷനിലാണ് അപകടം.
കാര്‍ പെട്ടെന്ന് യൂടേണ്‍ എടുത്തപ്പോള്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോ മറിഞ്ഞപ്പോള്‍ കുട്ടി മാതാവിന്റെ കയ്യില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് ഫാത്വിമത്ത് സിയാന എന്ന മറ്റൊരു കുട്ടിയും കൂടിയുണ്ട്.
ഫസീലയുടെ മാതാവ് ആഇഷ(45), ബന്ധു ഫാത്വിമ(10) എന്നിവര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് ഇവരെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തിനുശേഷം കാര്‍ െ്രെഡവര്‍ ഓടിരക്ഷപ്പെട്ടു.
Next Story
RELATED STORIES
ഇസ്രായേല്‍ മന്ത്രിയെ വളഞ്ഞ് പ്രതിഷേധക്കാര്‍; ഒഴിപ്പിച്ച് പോലിസ്|THEJAS ...
25 April 2024 9:31 AM GMTഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMT