palakkad local

ഒലവക്കോട് മാലിന്യസംസ്‌കരണ പദ്ധതി അവതാളത്തില്‍

ഒലവക്കോട്: നഗരത്തില്‍ നടപ്പിലാക്കിയ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി വഴിപാടായി മാറിയതോടെനാടും നഗരവും മാലിന്യ ക്കൂമ്പാരമായി മാറി. ഉറവിട മാലിന്യ സംസ്‌കരണത്തിനായി ആരംഭിച്ച കേന്ദ്രങ്ങളില്‍ പലതിന്റേയും പ്രവര്‍ത്തനം അവതാളത്തിലായതാണ് ദൂരവസ്ഥയ്ക്ക് കാരണം. കോളനികളിലും ഫഌറ്റുകളിലും അവശേഷിക്കുന്ന മാലിന്യങ്ങള്‍ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് നാട്ടുകാര്‍. കോളനികളില്‍ നിന്നും സിറ്റി ക്ലീനിങ് യൂണിറ്റുകള്‍ മാലിന്യ ശേഖരണം നിര്‍ത്തിയതും നഗരനിരത്തുകള്‍ മാലിന്യ കേന്ദ്രമായി മാറി. കോര്‍ട്ട് റോഡ്, ഷൊര്‍ണ്ണൂര്‍ റോഡ്,  മേപ്പറമ്പ്, ശേഖരീപുരം, ബൈപാസുകളും ഇതിനോടകം  മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറി. വീടുകളില്‍ നിന്ന് ഭക്ഷണശാലകളില്‍ നിന്നും ചാക്കുകളിലും കവറുകളിലുമായി കെട്ടിയാണ് വഴിയരികില്‍ കൊണ്ടു തള്ളുന്നത്. നഗരനിരത്തുകളില്‍ മാലിന്യം പെരുകിയതോടെ രാപകല്‍ ഭേദമന്യേ നാല്‍ക്കാലികളുടെയും തെരുവ് നായ്ക്കളുടെയും ശല്യവും രൂക്ഷമാണ്. സുല്‍ത്താന്‍പേട്ട - സ്റ്റേഡിയം റോഡില്‍ നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിച്ചതില്‍ പ്രദേശവാസികളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥ ാനത്തില്‍ നടത്തി വിജയിച്ചാല്‍ മാത്രം ചെയ്യേണ്ട കാര്യങ്ങള്‍ തികച്ചും അശാസ്ത്രീയമായ രീതിയില്‍ നടപ്പിലാക്കിയതാണ് നഗരവാസികളുടെ പ്രതിഷേധത്തിന് കരണം. എന്നാല്‍  പദ്ധതി ഏങ്ങുമെത്താത്ത സ്ഥിതിയില്‍ എന്തുചെയ്യണമെന്നറിയാത്ത നിലപാടിലാണ് ഭരണകൂടം.നഗരനിരത്തിലും ദേശീയ പാതകളിലും മാലിന്യ തള്ളുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നു പറയുമ്പോഴും നടപടികള്‍ കടലാസില്‍ ഒതുങ്ങുകയാണ്.
Next Story

RELATED STORIES

Share it