ഒറ്റ ഗോളില്‍ പെറുവിനെ വീഴ്ത്തി ഡെന്‍മാര്‍ക്ക്
BY vishnu vis16 Jun 2018 6:09 PM GMT
X
vishnu vis16 Jun 2018 6:09 PM GMT
സരന്‍സ്‌ക്: ഗ്രൂപ്പ് സിയിലെ രണ്ടാം മല്‍സരത്തില്‍ പെറുവിനെ വീഴ്ത്തി ഡെന്‍മാര്‍ക്ക്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡെന്‍മാര്‍ക്ക് വിജയം സ്വന്തമാക്കിയത്. തുടക്കം മുതല്‍ ഇരു കൂട്ടരും ഇഞ്ചോടിഞ്ച് പ്രതിരോധം പുറത്തെടുത്തതോടെ മല്‍സരത്തില്‍ ഗോളിനായുള്ള കാത്തിരിപ്പ് നീണ്ടു. ആദ്യ പകുതിയുടെ അധിക സമയത്ത് പെറുവിന് ലഭിച്ച പെനല്‍റ്റി ക്രിസ്റ്റ്യന്‍ കൂവ പുറത്തടിച്ച് കളഞ്ഞതോടെ ഇരു കൂട്ടരും ഗോള്‍രഹിതമായാണ് ആദ്യ പകുതി പിരിഞ്ഞത്.
എന്നാല്‍ രണ്ടാം പകുതിയുടെ 59ാം മിനിറ്റില്‍ പെറുവിനെ ഞെട്ടിച്ച് ഡെന്‍മാര്‍ക്ക് ലീഡെടുത്തു. ക്രിസ്റ്റിയന്‍ എറിക്‌സണിന്റെ അസിസ്റ്റില്‍ യൂസഫ് പോള്‍സാണ് ഡെന്‍മാര്‍ക്കിനായി വലകുലുക്കിയത്. പിന്നീടുള്ള സമടയത്ത് ഇരു ടീമും മികച്ച പല മുന്നേറ്റങ്ങളും നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജയം ഡെന്‍മാര്‍ക്കിനൊപ്പം നില്‍ക്കുകയായിരുന്നു. ഗ്രൂപ്പ് സിയില്‍ നിര്‍ണായകമായ മൂന്ന് പോയിന്റും ഡെന്‍മാര്‍ക്ക് സ്വന്തമാക്കി.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT