kozhikode local

ഒട്ടിച്ച നിലയില്‍ ലോട്ടറി ടിക്കറ്റുകള്‍ വില്‍പനയ്ക്ക്

താമരശ്ശേരി: വില്‍പനക്ക് എത്തിച്ച ലോട്ടരി ടിക്കറ്റ് ഒട്ടിച്ച നിലയില്‍ കണ്ടെത്തി. സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യ ലോട്ടറിയുടെ പ്രിന്റിംഗില്‍ അപാകത. വ്യാഴാഴ്ച നറുക്കെടുക്കേണ്ടിയിരുന്ന കാരുണ്യ ലോട്ടറിയുടെ ടിക്കറ്റാണ് രണ്ട് പേപ്പറുകളില്‍ പ്രിന്റ് ചെയ്ത് ഒട്ടിച്ച നിലയില്‍ കണ്ടെത്തിയത്.
താമരശ്ശേരി ചുങ്കം സ്വദേശി പ്രകാശന്‍ വില്‍പ്പനക്കായി വാങ്ങിയ ലോട്ടറിയിലാണ് അച്ചടിയിലെ അപാകത കണ്ടെത്തിയത്. കോഴിക്കോട്ടെ വാവ ഏജന്‍സിയില്‍ നിന്നും വാങ്ങിയ ടിക്കറ്റുകള്‍ക്കൊപ്പമാണ് രണ്ട് പേപ്പറുകളില്‍ പ്രിന്റ് ചെയ്ത് ഒട്ടിച്ച നിലയിലുള്ള ടിക്കറ്റ് കണ്ടെത്തിയത്. ടിക്കറ്റിന്റെ ബാര്‍ കോഡ് അവ്യക്തമായതിനാല്‍ ഈ ടിക്കറ്റിന് സമ്മാനം ലഭിച്ചാല്‍ പരിഗണിക്കപ്പെടില്ലെന്നും അതിനാല്‍ ടിക്കറ്റ് വില്‍പ്പന നടത്താതെ മാറ്റി വെക്കുകയായിരുന്നുവെന്നും പ്രകാശന്‍ പറഞ്ഞു.
അച്ചടിയില്‍ അപാകത കണ്ടെത്തിയാല്‍ ആ ടിക്കറ്റ് ഉല്‍പ്പെടെയുള്ള ബുക്ക് മാറ്റിവെക്കേണ്ടതാണ്. എന്നാല്‍ അധികൃതരുടെ അനാസ്ഥ കാരണമാണ് ടിക്കറ്റ് വില്‍പ്പനക്കായി വിതരണം ചെയ്തതെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it