ഐഐഎം പൊതുപ്രവേശന പരീക്ഷ നവംബറില്‍

മാനേജ്‌മെന്റ് പോസ്റ്റ്ഗ്രാജ്വേറ്റ് (പിജി) പഠനത്തിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) നടത്തുന്ന പൊതുപ്രവേശനപ്പരീക്ഷ നവംബര്‍ 25ന് തിരഞ്ഞെടുക്കപ്പെട്ട 147 കേന്ദ്രങ്ങളിലായി നടത്തും.
കാറ്റ് രജിസ്‌ട്രേഷന്‍ വിന്‍ഡോ ആഗസ്ത് 8ന് തുറക്കുന്നതാണ്. സപ്തംബര്‍ 19ന് വൈകീട്ട് 5 മണി വരെ ംംം.ശശാരമ.േമര.ശി എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം.
180 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ടെസ്റ്റ് രണ്ട് സെഷനുകളായി ക്രമീകരിച്ചിട്ടുണ്ട്. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഡാറ്റാ ഇന്റര്‍പ്രട്ടേഷന്‍ ആന്റ് ലോജിക്കല്‍ റീസനിങ്, വെര്‍ബല്‍ ആന്റ് റീഡിങ് കോംപ്രിഹെന്‍ഷന്‍ എന്നീ മൂന്ന് സെക്ഷനുകളായി ചോദ്യങ്ങളുണ്ടാവും. ഓരോ സെക്ഷനും ഉത്തരം കണ്ടെത്തുന്നതിന് 60 മിനിറ്റ് സമയം ലഭിക്കും.
വെബ്‌സൈറ്റില്‍ ലഭ്യമാവുന്ന 135 സെന്ററുകളില്‍ നിന്നു നാലെണ്ണം മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുത്ത് രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തണം. അംഗീകൃത വാഴ്‌സിറ്റി/സ്ഥാപനത്തില്‍നിന്നു ബാച്ചിലേഴ്‌സ് ഡിഗ്രി എടുത്തവര്‍ക്കും ഫൈനല്‍ യോഗ്യതാപരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും ഐഐഎം കാറ്റ്2016ന് രജിസ്റ്റര്‍ ചെയ്യാം.
കോഴിക്കോട്, അഹ്മദാബാദ്, അമൃതസര്‍, ബംഗളൂരു, ബോധ്ഗയ, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ജമ്മു, കാഷിപുര്‍, ലഖ്‌നോ, നാഗ്പൂര്‍, റായ്പൂര്‍, റാഞ്ചി, രോഹ്തക്, സാമ്പല്‍പൂര്‍, ഷില്ലോങ്, സിര്‍മൗര്‍, തിരുച്ചിറപ്പള്ളി, ഉദയ്പുര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് പ്രവര്‍ത്തിക്കുന്നത്. മാനേജ്‌മെന്റ് പിജി പ്രോഗ്രാമുകള്‍ എല്ലാ ഇന്‍സ്റ്റിറ്റിയൂട്ടുകളിലുമുണ്ട്. ഡോക്ടറല്‍ പ്രോഗ്രാമിന് സമാനമായ മാനേജ്‌മെന്റ് ഫെലോ പ്രോഗ്രാമുകള്‍ അഹ്മദാബാദ്, ബംഗളൂരു, കൊല്‍ക്കത്ത, ഇന്‍ഡോര്‍, കാഷിപൂര്‍, കോഴിക്കോട്, ലഖ്‌നോ, റായ്പൂര്‍, റാഞ്ചി, രോഹ്തക്, ഷില്ലോങ്, തിരുച്ചിറപ്പള്ളി, ഉദയ്പുര്‍ ഐഐഎമ്മുകളില്‍ മാത്രമേ നടത്തുന്നുള്ളൂ.
Next Story

RELATED STORIES

Share it