എസ്‌സി-എസ്ടി ഹോസ്റ്റലുകളില്‍ മിന്നല്‍ പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള പട്ടികജാതി- വര്‍ഗ ഹോസ്റ്റലുകളില്‍ വിജില ന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. വിജില ന്‍സ് ഡയറക്ടര്‍ മുഹമ്മദ് യാസീന്‍ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ 11 മുതലാണ് സംസ്ഥാനത്തുടനീളമുള്ള ഹോസ്റ്റലുകളില്‍ ഒരേസമയം വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിലെ ഭൂരിഭാഗം ഹോസ്റ്റലുകളുടെയും പരിസരം, വാട്ട ര്‍ടാങ്ക്, ബാത്ത്‌റൂം മുതലായവ വൃത്തിഹീനമായ അന്തരീക്ഷ ത്തിലാണു പ്രവര്‍ത്തിക്കുന്നതെന്ന് വിജിലന്‍സ് കണ്ടെത്തി. കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിലെ ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥിക ള്‍ക്ക് പ്രതിമാസം നല്‍കുന്ന പോക്കറ്റ്മണിയില്‍ വെട്ടിപ്പു നടത്തുന്നതായും വിജിലന്‍സ് കണ്ടെത്തി. ചില ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരം കുറഞ്ഞ ഭക്ഷണം പാകംചെയ്തു നല്‍കുന്നതായും കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലെ ചില ഹോസ്റ്റലുകളില്‍ മെനുപ്രകാരമുള്ള ഭക്ഷണം വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നില്ലെന്നും കണ്ടെത്തി. പത്തനംതിട്ട, മലപ്പുറം എന്നിവിടങ്ങളിലെ ചില ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂട്ടിക്കാണിച്ച് ഭക്ഷണം നല്‍കുന്നതില്‍ വെട്ടിപ്പു നടത്തി.
സംസ്ഥാനത്തുടനീളമുള്ള ഭൂരിപക്ഷം ഹോസ്റ്റലുകളിലും സ്റ്റോക്ക് രജിസ്റ്റര്‍, വിതരണ രജിസ്റ്റര്‍, കാഷ് ബുക്ക് മുതലായ രേഖകള്‍ കൃത്യമായി പരിപാലിക്കപ്പെടുന്നില്ലെന്നും പല ഹോസ്റ്റലുകളിലും പര്‍ച്ചേസ് ബില്ലോ വൗച്ചറോ ഇല്ലാതെ സാധനങ്ങ ള്‍ വാങ്ങുന്നതായും വിജിലന്‍സ് കണ്ടെത്തി. പല ഹോസ്റ്റലുകളിലും വാര്‍ഡന്‍മാര്‍ അനധികൃത ലീവിലാണെന്നും വകുപ്പുകളിലെ മേലുദ്യോഗസ്ഥര്‍ കൃത്യമായ പരിശോധന ഹോസ്റ്റലുകളില്‍ നടത്തുന്നില്ലെന്നും വിജിലന്‍സ് കണ്ടെത്തി. മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളെപ്പറ്റി വിശദമായ റിപോര്‍ട്ട് തയ്യാറാക്കി മേല്‍നടപടികള്‍ക്കായി സര്‍ക്കാരിനു കൈമാറുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ബി എസ് മുഹമ്മദ് യാസീന്‍ ഐപിഎസ് അറിയിച്ചു.

Next Story

RELATED STORIES

Share it