എസ്ബിഐ ഭവനവായ്പ : പലിശ നിരക്ക് കുറച്ചു
BY fousiya sidheek9 May 2017 2:19 AM GMT
fousiya sidheek9 May 2017 2:19 AM GMT
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്്ബിഐ) ഗാര്‍ഹിക വായ്പാ പലിശനിരക്ക് 8.35 ശതമാനമായി കുറച്ചു. 2022 ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും വീട് എന്ന പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഭാഗമായാണു നടപടി. 30 ലക്ഷം രൂപയില്‍ താഴെ വരുന്ന ഭവന വായ്പയ്ക്കാണ് 8.35 എന്ന വിപണിയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്ക് അനുവദിക്കുന്നതെന്ന് എസ്ബിഐ അറിയിച്ചു. പുതിയ നിരക്ക് ഇന്നുമുതല്‍ നിലവില്‍ വരും. പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി 2.67 ലക്ഷം രൂപയുടെ സബ്്സിഡി പലിശയും ഭവന വായ്പ ഉപഭോക്താക്കള്‍ക്കു ലഭ്യമാവും. 30 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഭവന വായ്പയുടെ പലിശ നിരക്കും കുറച്ചിട്ടുണ്ട്. കെട്ടിടനിര്‍മാതാക്കള്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിക്കുന്നുണ്ട്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT