kozhikode local

എല്‍എസ്ഡി സ്റ്റാമ്പുകളുമായി രണ്ട് എന്‍ജിനീയര്‍മാര്‍ പിടിയില്‍

പീരുമേട്: വിനോദ സഞ്ചാര കേന്ദ്രമായ വാഗമണില്‍ നിന്നും എല്‍ എസ് ഡി സ്റ്റാമ്പുകളുമായി രണ്ടു എന്‍ജിനീയര്‍മാര്‍ എക്‌സൈസ് പിടിയില്‍. തൃശൂര്‍ സ്വദേശി ലൗഡയില്‍ വീട്ടില്‍ ബസന്ത് ബല്‍റാം (32) കോഴിക്കോട് സ്വദേശി പണിക്കാശേരി വീട്ടില്‍ മുഹമ്മദ് ഷബീര്‍ (33) എന്നിവരെയാണ് എല്‍എസ്ഡി മയക്കുമരുന്നുമായി പീരുമേട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം എസ് ജനീഷും സംഘവും പിടികൂടിയത്. ഇവരില്‍ നിന്നും 52 എല്‍ എസ് ഡി സ്റ്റാമ്പ്, 3 ഗ്രാം ചരസ്, 5 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം വാഗമണില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. ഡി ജെ പാര്‍ട്ടിക്കും മറ്റും ഉപയോഗിക്കുന്നവയാണ് എല്‍ എസ്ഡി സ്റ്റാമ്പ്. മണിക്കൂറുകളോളം ലഹരി പ്രദാനം ചെയ്യുന്ന സ്റ്റാമ്പുകള്‍ സ്വന്തം ഉപയോഗത്തിനു വേണ്ടിയാണെന്നാണ് പ്രതികള്‍ എക്‌സൈസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.
വിദേശത്ത് എന്‍ജിനീയര്‍മാരാണ് ഇരുവരും. ഓണ്‍ലൈന്‍ ഇടപാടിലൂടെയാണ് സ്പീഡ് പോസ്റ്റ് വഴിയും കൊറിയര്‍ വഴിയുമാണ് പ്രതികള്‍ക്ക് മയക്കുമരുന്നു ലഭ്യമായതെന്നാണ് എക്‌സൈസ് കണ്ടെത്തല്‍.
ഈ ഗണത്തില്‍പ്പെടുന്ന എല്‍ എസ് ഡി മയക്കുമരുന്ന് സ്റ്റാമ്പുകള്‍ 3 എണ്ണത്തില്‍ കൂടുതല്‍ കൈവശം വെക്കുന്നത് എന്‍ ഡി പി എസ് വകുപ്പ് പ്രകാരം വാണിജ്യ അടിസ്ഥാന വിഭാഗത്തില്‍പെടുന്നതും 10 മുതല്‍ 20 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന മയക്കുമരുന്ന് വിഭാഗത്തിപ്പെട്ട കേസാണെന്നാണ് എക്‌സൈസ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ മനോജ് സെബാസ്റ്റ്യന്‍, സിഇ ഒ മാരായ ജയരാജ്, എന്‍ സി ദീപുകുമാര്‍, ബി എസ് , ബിജുമോന്‍ പി കെ. വനിതാ സിഇഒ ശ്രീദേവി ടി ഡ്രൈവര്‍ സുമേഷ് പി എസ് പങ്കെടുത്തു

Next Story

RELATED STORIES

Share it