എരുമേലി എംഇഎസ് കോളജില്‍ എസ്എഫ്ഐക്കാര്‍ തമ്മില്‍ സംഘട്ടനം; ഏഴ് പേര്‍ക്ക് പരിക്ക്
BY afsal ph aph27 July 2018 2:33 PM GMT
X
afsal ph aph27 July 2018 2:33 PM GMT
എരുമേലി: എരുമേലി എംഇഎസ് കോളജില്‍ എസ്എഫ്ഐക്കാര്‍ തമ്മില്‍ സംഘട്ടനം. ഇന്നലെ ഉച്ച കഴിഞ്ഞ് എരുമേലി എംഇഎസ് കോളജിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടി നടന്നത്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ പുറത്തു നിന്നുമുള്ള എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായെത്തി മറു വിഭാഗത്തിലുള്ളവരെ മര്‍ദ്ദിച്ചതിനിടെ കൂടി നിന്ന വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദ്ദനമേറ്റു.
എസ്എഫ്ഐ നേതാക്കള്‍ കഴിഞ്ഞ ദിവസം പരിഹരിച്ച തര്‍ക്കമാണ് ഇന്നലെ കൂട്ടയടിയില്‍ കലാശിച്ചത്. ചിലര്‍ കമ്പിവടി ഉള്‍പ്പടെ ആയുധങ്ങളുമായാണ് എത്തിയത്. പോലിസ് എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുണ്ട്. ഇവര്‍ മുക്കൂട്ടുതറയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊഴിയെടുത്ത പോലിസ് അന്വേഷണം നടത്തിയ ശേഷം കേസ് എടുക്കുമെന്ന് അറിയിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ബൈക്കില്‍ കാംപസില്‍ സഞ്ചരിച്ചത് സീനിയര്‍ വിദ്യാര്‍ത്ഥി ചോദ്യം ചെയ്തതിനെ ചൊല്ലി കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരായ ഇരുവരെയും നേതാക്കള്‍ അനുനയിപ്പിച്ചെങ്കിലും നേതാക്കള്‍ക്കെതിരെ ചിലര്‍ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ഇന്നലെ സംഘട്ടനമുണ്ടായതെന്ന് പറയുന്നു. സ്ഥലത്തെത്തിയ പോലിസ് കോളജ് പരിസരത്ത് ആയുധങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT