എബിസി പ്രൊജക്ട് കൂടുതല്‍ കാര്യക്ഷമമാക്കും
BY kasim kzm5 May 2018 3:42 AM GMT
kasim kzm5 May 2018 3:42 AM GMT
കോഴിക്കോട്: തെരുവു നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്ന എബിസി പ്രൊജക്ട് ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമായി പുനരാരംഭിക്കും.
കളക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വന്ധ്യംകരണ കേന്ദ്രത്തില്‍ തെരുവു നായ്ക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ജനരോക്ഷം കണക്കിലെടുത്ത് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പനങ്ങാട് ഗ്രാമപഞ്ചായത്തില്‍ കേന്ദ്രം ആരംഭിച്ചത്. ഇവിടെ കഴിഞ്ഞ മാസം വന്ധ്യംകരണം കഴിഞ്ഞതുള്പ്പടെ 24 നായ്ക്കള്‍ ചത്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്കി. കൂടാതെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പദ്ധതി കൂടുതല്‍ ഊര്‍ജിതമാക്കാനും യോഗത്തില്‍ തീരുമാനമായി. മൃഗസംരക്ഷണ വകുപ്പ് മേധാവി ഡോ. മോഹന്‍ദാസ്, അഡ്വ. അഡോള്ഫിന്, കുടുംബശ്രീ ഡിഎംസി പി സി കവിത പങ്കെടുത്തു.

Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT