എന്‍ഡോ സള്‍ഫാന്‍ പുനരധിവാസ പാക്കേജ് പൂര്‍ണമായും നടപ്പാക്കണം

തിരുവനന്തപുരം: എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള പുനരധിവാസ പാക്കേജ് കാലതാമസമില്ലാതെ പൂര്‍ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. കാസര്‍കോഡ് എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ന്യായമായ നഷ്ടപരിഹാരം നല്‍കുന്നതും പുനരധിവാസം നടപ്പാക്കുന്നതും സംബന്ധിച്ച വിഷയത്തില്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ചതിന്റെ അടിസ്ഥാനത്തിലാണു കത്തെന്നും വി എസ് ചൂണ്ടിക്കാട്ടി. എന്‍ഡോസള്‍ഫാ ന്‍ ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്നും അര്‍ഹതയുള്ളവരുടെ ലിസ്റ്റ് നല്‍കണമെന്നും 2017 ജനുവരി 10ന് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. നേരത്തെ ഡിവൈഎഫ്‌ഐയാണു ദുരിതബാധിതരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ടു സുപ്രിംകോടതിയെ സമീപിച്ചത്.  ഇപ്പോള്‍ ദുരിതബാധിതര്‍ സമര്‍പ്പിച്ച പരാതിയിലാണ് സര്‍ക്കാരിനു കോടതിയലക്ഷ്യ നോട്ടീസ് നല്‍കിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദുരിതബാധിതര്‍ മറ്റൊരു പ്രത്യക്ഷ സമരത്തിലേക്കു നീങ്ങാന്‍ തയ്യാറെടുക്കുകയാണ്.  ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സുപ്രിംകോടതി വിധി അനുസരിച്ചുളള പുനരധിവാസ പാക്കേജ് പൂര്‍ണമായും നടപ്പാക്കണമെന്നു വി എസ് കത്തില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it