Flash News

ഇന്ത്യ സൗദി ഹജ്ജ് കരാറില്‍ ഞായറാഴ്ച ഒപ്പുവയ്ക്കും

ഇന്ത്യ സൗദി ഹജ്ജ് കരാറില്‍ ഞായറാഴ്ച ഒപ്പുവയ്ക്കും
X
ന്യൂഡല്‍ഹി/ജിദ്ദ:  ഇന്ത്യ-സൗദി വാര്‍ഷിക ഹജ് കരാറൊപ്പിടാന്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയും ഉന്നതതല സംഘവും സൗദിയിലെത്തും. അടുത്ത
ഞായറാഴ്ച സൗദി ഹജ് മന്ത്രാലയത്തിലാണ് കരാറൊപ്പിടുക.
ഇന്ത്യയില്‍ നിന്ന് മൊത്തം 1,70,000 പേര്‍ ഇത്തവണ ഹജ്ജ് കര്‍മം അനുഷ്ഠിക്കാനെത്തും.


കേന്ദ്ര മന്ത്രിക്ക് പുറമെ വ്യോമയാന മന്ത്രാലയം അധികൃതരും എയര്‍ ഇന്ത്യ മേധാവികളും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ഇന്ത്യന്‍ സംഘത്തിലുണ്ടാവും. അംബാസഡര്‍ ഡോ. ജാവേദ് അഹമ്മദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.  അടുത്ത ബന്ധുക്കള്‍ ഒപ്പമില്ലാതെ 45 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് തനിച്ച് ഹജ്ജിന് പുറപ്പെടാനാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച ചര്‍ച്ചകളും നടന്നേക്കും.
Next Story

RELATED STORIES

Share it