'ആ മൂസയല്ല... ഈ മൂസ' വിശദീകരണവുമായി അല്‍മദീന അധികൃതര്‍
BY kasim kzm26 Jun 2018 3:36 AM GMT
kasim kzm26 Jun 2018 3:36 AM GMT
ഫഖ്റുദ്ദീന്‍ പന്താവൂര്‍
പൊന്നാനി: ലോകകപ്പിലെ മിന്നും താരമായ നൈജീരിയയുടെ മൂസ കേരളത്തില്‍ സെവന്‍സ് ടൂര്‍ണമെന്റ് കളിക്കാനെത്തിയിരുന്നതായ പ്രചാരണം വ്യാജമെന്ന് ക്ലബ് ഭാരവാഹികള്‍.
നൈജീരിയക്കായി ലോകകപ്പില്‍ സ്വപ്ന സമാനമായ പ്രകടനം കാഴ്ചവയ്ക്കുന്ന അഹമ്മദ് മൂസ കേരളത്തിലെ പ്രമുഖ ക്ലബ്ബുകളിലൊന്നായ അല്‍ മദീന ചെര്‍പ്പുളശ്ശേരിയുടെ താരമായിരുന്നുവെന്ന പ്രചാരണമാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നത്. മൂസ പണ്ട് കൊളത്തൂര്‍ നാഷനല്‍ ക്ലബ് ടൂര്‍ണമെന്റില്‍ അല്‍ മദീനയ്ക്കായി ബൂട്ടണിഞ്ഞുവെന്നാണു പ്രചാരണം.
കേരളത്തില്‍ മൂസയ്ക്ക് ആരാധകര്‍ ഒത്തിരി കൂടിയതിനാല്‍ ഇത്തരമൊരു പ്രചരണം പലരും വിശ്വസിക്കുകയും ചെയ്തിരുന്നു. അല്‍ മദീന ചെര്‍പ്പുളശ്ശേരി ക്ലബ് അധികൃതര്‍ തന്നെ ഇത് വ്യാജമാണെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നും അല്‍ മദീന ചെര്പ്പുളശ്ശേരിക്കായി ഒരു സീസണിലും മൂസ കളിച്ചിട്ടില്ലെന്നും ക്ലബ് വ്യക്തമാക്കുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT