World

ആസിയാന്‍ ഉച്ചകോടി: പ്രതിഷേധം ഭയന്ന് ഓങ്‌സാന്‍ സൂച്ചി പൊതുപരിപാടി റദ്ദാക്കി

സിഡ്‌നി: ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ മ്യാന്‍മര്‍ സ്റ്റേറ്റ് കോണ്‍സലര്‍ ഓങ്‌സാന്‍ സൂച്ചി പ്രതിഷേധം ഭയന്ന് പൊതു പരിപാടി റദ്ദാക്കി. ചൊവ്വാഴ്ച സിഡ്‌നി ലോ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സൂച്ചിയുടെ പ്രഭാഷണം ഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍, സദസ്സില്‍ നിന്നുയര്‍ന്നേക്കാവുന്ന പ്രതിഷേധം ഭയന്ന് അവര്‍ പ്രഭാഷണത്തില്‍ നിന്നു പിന്‍മാറുകയായിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കാനായി ശനിയാഴ്ച സിഡ്‌നിയിലെത്തിയ സൂച്ചിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഓങ് സാന്‍ സൂചിയെ കുറ്റവിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ആസ്‌ത്രേലിയയിലെ ഒരുകൂട്ടം മനുഷ്യാവകാശ അഭിഭാഷകര്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു.
റഖൈന്‍ സംസ്ഥാനത്ത് റോഹിന്‍ഗ്യന്‍ ന്യൂനപക്ഷത്തെ ഉന്‍മൂലനം ചെയ്യാനായി വംശഹത്യ നടത്തിയെന്ന കുറ്റത്തിനാണ് ആസ്‌ത്രേലിയന്‍ കോടതിയില്‍ കേസ് കൊടുത്തിരിക്കുന്നത്. റോഹിന്‍ഗ്യന്‍ ജനതയ്‌ക്കെതിരേ വ്യവസ്ഥാപിതവും വ്യാപകവും മനപ്പൂര്‍വവുമായ അതിക്രമങ്ങളാണ് നടന്നതെന്ന് ഹരജിക്കാര്‍ കുറ്റപ്പെടുത്തി. അഞ്ച് അഭിഭാഷകര്‍ ചേര്‍ന്നാണ് സൂചിക്കെതിരേ ഹരജി ഫയല്‍ ചെയ്തത്.
Next Story

RELATED STORIES

Share it