Idukki local

ആളില്ലാത്ത നേരം പോലിസ് സഹായത്തോടെ വീട് ഒഴിപ്പിച്ചു

തൊടുപുഴ: ആളില്ലാത്ത നേരം നോക്കി പോലിസിന്റെ സഹായത്തോടെ വീട്ടുടമസ്ഥര്‍   വീടൊഴിപ്പിച്ചു.  ചോദ്യം ചെയ്ത പെണ്‍കുട്ടിയെ ആക്ഷേപിച്ചുവന്നാരോപണം. കരിമണ്ണൂര്‍ മഞ്ചക്കടമ്പില്‍ ഇന്നലെ വൈകീട്ട് ആറിനാണ് സംഭവം. പെണ്‍കുട്ടിയുടെ സഹോദരന്‍  വാഹനപകടത്തില്‍പ്പെട്ട് എറണാകുളത്ത് ചികില്‍സയില്‍ കഴിയുകയാണ് ഇതിനാല്‍ അമ്മയും  സഹോദരെനാപ്പമാണ്.  പെണ്‍കുട്ടി ഉടമസ്ഥരോടു അനുവാദമില്ലാതെ വീട്ടില്‍ കയറിയതിനെക്കുറിച്ച് ചോദ്യം ചെയ്യുകയുണ്ടായി. എന്നാല്‍ പോലിസുകാരുടെ സാന്നിധ്യത്തിലാണ ് വീടു തുറന്നതെന്നും അവര്‍ നില്‍ക്കെയാണ് വസ്തുക്കള്‍ പുറത്ത് എത്തിച്ചതെന്നും ഉടമസ്ഥര്‍ മറുപടി നല്‍കി. ഇതിനെ തുടര്‍ന്ന് പോലിസിനെ പെണ്‍ക്കുട്ടി സഹായത്തിനു വിളിച്ചെങ്കിലും  യാതൊരുവിധ സഹായവും പെണ്‍ക്കുട്ടി ലഭിക്കുകയുണ്ടായില്ല. പെണ്‍ക്കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍  വര്‍ഷങ്ങളായി പിരിഞ്ഞു കഴിയുകയാണ്.  എന്നാല്‍ കോടതി വിധി പ്രകാരം അച്ഛന്‍ കുട്ടികള്‍ക്ക് ജീവാനാംശം  നല്‍കണമെന്ന്  ഉത്തരവ് ഉണ്ട്. ഇപ്രകാരം വാടകക്കെടുത്ത വീട്ടിലേയ്ക്ക് കുട്ടികളെ മാറ്റുകയും ചെയ്തു. എന്നാല്‍ പിതാവിന്റെ നിരന്തര മര്‍ദനത്തേ തുടര്‍ന്ന് കുട്ടികള്‍ അമ്മയെ വിളിച്ചു വരുത്തി. അമ്മ വന്നതിനേ തുടര്‍ന്ന്  അച്ഛന്‍ വീടു വിട്ടു പോകുകയായിരുന്നു. ഇതിനേ തുടര്‍ന്ന് പിന്നീടുള്ള  മാസവാടകയും നല്‍കാതിരിക്കുകയും  എഗ്രിമെന്റെ് കാന്‍സല്‍ ചെയ്യുകയും ചെയ്തു. ഇത് പെണ്‍ക്കുട്ടികളും മാതാവും അറിഞ്ഞിരുന്നില്ല. വീട്ടുടമസ്ഥര്‍ കാര്യങ്ങള്‍ ധരിപ്പിച്ചപ്പോഴാണ് സത്യാവസ്ഥ ഇവര്‍  അറിയുന്നത്.
Next Story

RELATED STORIES

Share it