World

അസദിന്റെ ലിജിയല്‍ ഡി ഓണര്‍ പുരസ്‌കാരം ഫ്രാന്‍സിന് തിരിച്ചുനല്‍കി

ദമസ്‌കസ്: സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് ലഭിച്ച ലിജിയല്‍ ഡി ഓണര്‍ പുരസ്‌കാരം സിറിയ ഫ്രാന്‍സിന് തിരിച്ചുനല്‍കി. അമേരിക്കയുടെ അടിമയായി നില്‍ക്കുന്ന ഒരു രാജ്യത്തിന്റെ ബഹുമതി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നു കാണിച്ചാണ് സിറിയയുടെ നടപടി.
അസദിനു നല്‍കിയ അവാര്‍ഡ് പിന്‍വലിക്കുന്നതിനുള്ള അച്ചടക്കനടപടികള്‍ ആരംഭിച്ചതായി ഫ്രാന്‍സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിറിയ ബഹുമതി തിരിച്ചേല്‍പ്പിച്ചത്. ദമസ്‌കസിലെ റുമാനിയന്‍ എംബസി വഴിയാണ് സിറിയ അവാര്‍ഡ് ഫ്രാന്‍സിന് തിരിച്ചുനല്‍കിയത്.
സിറിയന്‍ സൈന്യം ദൂമയില്‍ രാസായുധം പ്രയോഗിച്ചെന്നാരോപിച്ച് ഫ്രാന്‍സ്, യുഎസ്, ബ്രിട്ടന്‍ സഖ്യം സിറിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയിരുന്നു. 2011ലായിരുന്നു ഫ്രാന്‍സ് അസദിനെ ബഹുമതി നല്‍കി ആദരിച്ചത്.
Next Story

RELATED STORIES

Share it