അഴിമതിക്കേസില്‍ കുരുങ്ങിയ പൊതുമേഖലാ സ്ഥാപന എംഡിമാര്‍ തിരിച്ചെത്തുന്നു

സമീര്‍  കല്ലായി

മലപ്പുറം: അഴിമതിക്കേസില്‍ കുരുങ്ങിയ പൊതുമേഖലാ സ്ഥാപന എംഡിമാര്‍ തിരിച്ചെത്തുന്നു. ക്രമക്കേടു നടത്തിയവരെന്നു സിഎജി വരെ സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥരെ പുനര്‍ നിയമിക്കുന്നവര്‍ക്കു മാസശമ്പളവും മറ്റ് ആനുകൂല്യവുമായി രണ്ടു ലക്ഷത്തോളം രൂപയും വാഹനവുമടക്കം കോടികളാണു ഖജനാവില്‍ നിന്നു ചെലവഴിക്കുന്നത്. വ്യവസായ മന്ത്രിയുടെ സ്വന്തം പഞ്ചായത്തിലെ പൊതുമേഖലാ സ്ഥാപനമായ തൃശൂര്‍ സഹകരണ സ്പിന്നിങ് മില്‍ എംഡി കെ ശശീന്ദ്രനെതിരേ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാളെ മാറ്റാതെ കുറ്റിപ്പുറം മാല്‍കോ ടെക്‌സ് സ്പിന്നിങ് മില്‍ എംഡിയുടെ അഡീഷനല്‍ ചാര്‍ജ് കൂടി ന ല്‍കി. ശശീന്ദ്രന്റെ ഡെപ്യൂട്ടേഷന്‍ കാലാവധി 2016 ഒക്‌ടോബറില്‍ അവസാനിച്ചിരുന്നു. വിജിലന്‍സ് എഫ്‌ഐആറും സ്‌പെഷ്യല്‍ റിപോര്‍ട്ടും സഹിതം ഇയാളെ മാറ്റാന്‍ വ്യവസായ വകുപ്പിന് കത്തും നല്‍കിയിരുന്നു. എന്നാ ല്‍ ഈ മാര്‍ച്ചില്‍ വിരമിക്കേണ്ടയാളെ രണ്ടു വര്‍ഷം കൂടി സര്‍വീസ് നീട്ടിനല്‍കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ പരിഗണനയിലാണ്. വ്യക്തിപരമായി അഴിമതി നടത്താത്തവര്‍ക്കാണു വിജില ന്‍സ് ക്ലിയറന്‍സ് നല്‍കുന്നതെന്നാണു സര്‍ക്കാര്‍ നിലപാട്. റിയാബ് സെക്രട്ടറിയും മലബാര്‍ സിമന്റ്‌സ്  എംഡിയുമായ പത്മകുമാറിനെ അഴിമതിക്കേസി ല്‍ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു കേരള ഓട്ടോ മൊബീല്‍സ് എംഡിയായി പുനര്‍നിയമനം നല്‍കി. അഴിമതിയുടെ പേരില്‍ സിഡ്‌കോയില്‍ നിന്നു മാറ്റിനിര്‍ത്തിയ സജി ബഷീര്‍ ഹൈക്കോടതി ഉത്തരവുമായി എത്തിയപ്പോള്‍ കെല്‍പാം എംഡിയാക്കി. പുനര്‍ നിയമനം വിവാദമായപ്പോള്‍ ചുമതല തല്‍ക്കാലം എന്‍ കെ മനോജിനു നല്‍കുകയായിരുന്നു. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാവാത്തതിനാല്‍ ഹൈക്കോടതിയെ സമീപിച്ചാണു പലരും സസ്‌പെന്‍ഷന്‍ നീക്കിയെടുക്കുന്നത്.കാംകോയില്‍ 813 കോടി രൂപയുടെ ക്രമക്കേടിന് ഉത്തരവാദിയെന്നു സിഎജി കണ്ടെത്തിയ എന്‍കെ മനോജിനെതിരേ വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്തതു കൃഷിമന്ത്രി വി എസ് സുനില്‍ കുമാറായിരുന്നു. കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈല്‍ കോ ര്‍പറേഷന്‍ എംഡിയായ എം ഗണേശിനെ വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍ നേരത്തെ നീക്കംചെയ്തിരുന്നു. ഇദ്ദേഹം കെഎസ്ടിസിയില്‍ എംഡിയായി തിരിച്ചെത്തി. ഇപ്പോള്‍ വ്യവസായ വകുപ്പ്, തൃശൂര്‍ സീതാറാം ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡ്, ബലരാമപുരത്തുള്ള ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍ എന്നിവയുടെ എംഡിയായും അഡീഷനല്‍ ചുമതലയും നല്‍കി. തൃശൂര്‍ അത്താണി എസ്എഎഫ് ലിമിറ്റഡിലെ എംഡിയായിരിക്കെ സിബിഐ അറസ്റ്റ് ചെയ്ത എസ് ഷാനവാസിനെ ആദ്യം കുറ്റിപ്പുറം മാല്‍ക്കോ ടെക്‌സില്‍ എംഡിയായി പുനര്‍നിയമിച്ചു. പിന്നീട് ട്രാക്കോ കേബിളി ല്‍ ഉയര്‍ന്ന തസ്തികകയില്‍ മാറ്റി നിയമിക്കുകയും ചെയ്തു. രണ്ട് അഴിമതിക്കേസുകളി ല്‍ പ്രതിയായ കെടിഡിഎഫ്‌സി മുന്‍ എംഡി രാജശ്രീ അജിത്ത് ഇപ്പോള്‍ കിറ്റ്‌സിന്റെ തലപ്പത്തിരിക്കുകയാണ്. ഇവരുടെ ഡെപ്യൂട്ടേഷന്‍ നീട്ടുന്നതിനുള്ള ഫയല്‍ അംഗീകാരത്തിനായി ടൂറിസം മന്ത്രിയുടെ ഓഫിസിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിലവിലെ എംഡിമാരില്‍ റിയാബ് മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ 40 ശതമാനം മാത്രമാണ്.  വിജിലന്‍സ് ക്ലിയറന്‍സ് ലഭിച്ചവര്‍ 26 ശതമാനവും. 10ാംതരം മാത്രം പാസായി ഏതെങ്കിലും ഡിപ്ലോമ സംഘടിപ്പിച്ച് അവിഹിതമായി കയറിക്കൂടിയവരാണു ഭൂരിഭാഗവും. എംഡി നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സും സ്വതന്ത്രബോ ര്‍ഡും രൂപീകരിക്കുമെന്നതായിരുന്നു ഇടതു മുന്നണി നയം. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it