അമേത്തിയില്‍ റോഡ് ഉദ്ഘാടനത്തിന് രാഹുലിന് ബിജെപി വിലക്ക്
BY kasim kzm17 April 2018 3:42 AM GMT
kasim kzm17 April 2018 3:42 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ തന്റെ മണ്ഡലമായ അമേത്തിയിലെ റോഡ് ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിലക്കി ബിജെപി. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോചന പ്രകാരം 3.5 കോടി ചെലവില്‍ നിര്‍മിച്ച 5.5 കിമീ പാത ഉദ്ഘാടനം ചെയ്യുന്നതിന് എതിരായാണ് പ്രതിഷേധവുമായി ബിജെപി ജില്ലാ ഘടകം രംഗത്തെതിയത്. ചടങ്ങിനെതിരേ പരാതി ഉയര്‍ന്നതോട അമേത്തി ജില്ലാ ഭരണകൂടം ചടങ്ങിന് അനുമതി നിഷേധിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, പാത നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നും, പാത തന്റെ അക്കൗണ്ടില്‍ ചേര്‍ക്കാനുള്ള ശ്രമമാണ് രാഹുല്‍ നടത്തുന്നതെന്നാരോപിച്ചാണ് ബിജെപി ജില്ലാ പ്രസിഡന്റ് രംഗത്തെത്തിയത്. അതേസമയം, രാഹുല്‍ പദ്ധതി ഉദ്ഘാടനം ചെയ്യാനല്ല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തനാണ് എത്തിയതെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT